video
play-sharp-fill

Friday, May 16, 2025
HomeLocalKottayamശ്രീ കുമാരമംഗലം പബ്ലിക് സ്കൂൾ വാർഷിക ദിനം ആഘോഷിച്ചു

ശ്രീ കുമാരമംഗലം പബ്ലിക് സ്കൂൾ വാർഷിക ദിനം ആഘോഷിച്ചു

Spread the love

സ്വന്തം ലേഖകൻ

കുമരകം : കോവിഡിന്റെ പശ്ചാത്തലത്തിലും സ്കൂളിന്റെ 18-മത് വാർഷികം ഓൺലൈനായി നടത്തി ശ്രീകുമാരമംഗലം പബ്ലിക് സ്കൂൾ. REVELS 2021 എന്ന് പേരിട്ടിരുന്ന ചടങ്ങുകൾക്കു Dr. തോമസ് സി എബ്രഹാം ഉദ്ഘാടനം നിർവ്വഹിച്ചു. സ്കൂൾ മാനേജർ അഡ്വ. V. P അശോകൻ അധ്യക്ഷനായ ചടങ്ങിൽ സീനിയർ പ്രിൻസിപ്പൽ & അഡ്‌മിനിസ്ട്രേറ്റർ V. K GEORGE, ദേവസ്വം സെക്രട്ടറി ശ്രീ. K. D SALIMON, PTA പ്രസിഡന്റ്‌ S. D PREMJI എന്നിവർ പങ്കെടുത്തു.സ്കൂൾ പ്രിൻസിപ്പാൾ സമിതാമോൾ വാർഷിക റിപ്പോർട്ട്‌ അവതരിപ്പിച്ചു.

പരിപാടിയുടെ രണ്ടാം ഭാഗമായ cultural fiesta (കുട്ടികളുടെ കലാപരിപാടികൾ ) ഉദ്‌ഘാടനം ചെയ്യുന്നത് ശ്രീ. കലാഭവൻ ഷാജുവാണ്. കലാപരിപാടികൾ അടങ്ങിയ രണ്ടാം ഭാഗം രണ്ടാം ദിനമായ ഏപ്രിൽ 20 ചൊവ്വാഴ്ച 6:30 നു സ്കൂളിന്റെ യൂട്യൂബ് ചാനലിൽ സംപ്രേഷണം ചെയ്യും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോവിഡിന്റെ പശ്ചാത്തലത്തിലും മാതൃകാപരമായ രീതിയിലാണ് സ്കൂളിന്റെ ഓൺലൈൻ പ്രവർത്തനങ്ങൾ. കുട്ടികളുടെ മത്സരങ്ങൾ, സ്കൂൾ assembly, PTA മീറ്റിംഗ് തുടങ്ങി എല്ലാ ആഘോഷങ്ങളും ദിനാചരണങ്ങളും ഓൺലൈനിൽ നടത്തുകയും 10 ആം ക്ലാസ്സ് പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികളുടെ ഭവന സന്ദർശനം നടത്തി അവരെ പരീക്ഷകൾക്ക് തയ്യാറാക്കി എടുക്കുന്ന രീതിയും സ്കൂളിലെ അധ്യാപകരുടെ പങ്കാളിത്തത്തിൽ നടത്തിയിരുന്നു. കോവിഡ് മഹാമാരിയിലും വിദ്യാർത്ഥികളെ ചേർത്തുനിർത്തി മാതൃകാപരമായ രീതിയിൽ മുന്നോട്ട് പോകുന്ന സ്കൂളിന്റെ ഓൺലൈൻ പ്രവർത്തനങ്ങൾ അഭിനന്ദനാർഹമാണ്.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments