video
play-sharp-fill

കുമരകം പുതിയകാവ് ക്ഷേത്രത്തിൽ ഗുരുതിപ്പൂക്കൾ  ഭക്തിഗാന ആൽബം പ്രകാശനം ചെയ്തു; പ്രകാശന കർമ്മം തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗം അഡ്വ.എസ്.എസ്. ജീവൻ നിർവഹിച്ചു

കുമരകം പുതിയകാവ് ക്ഷേത്രത്തിൽ ഗുരുതിപ്പൂക്കൾ ഭക്തിഗാന ആൽബം പ്രകാശനം ചെയ്തു; പ്രകാശന കർമ്മം തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗം അഡ്വ.എസ്.എസ്. ജീവൻ നിർവഹിച്ചു

Spread the love

സ്വന്തം ലേഖിക

കുമരകം: കുമരകം പുതിയകാവ് ക്ഷേത്രത്തിൽ ഭക്തിഗാന ആൽബം പ്രകാശനം ചെയ്തു.

കുമരകം പുതിയകാവ് ദേവീക്ഷേത്ര തിരുവുത്സവത്തിന്റെ രണ്ടാം ദിവസമായ ഞായറാഴ്ച വൈകീട്ട് 6.30 ന് ഗുരുതിപ്പൂക്കൾ എന്ന ആൽബത്തിന്റെ പ്രകാശന കർമ്മം തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗം അഡ്വ.എസ്.എസ്. ജീവൻ നിർവഹിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രദേശവാസിയും ഭക്തയുമായ രാധമ്മ ശ്രീശൈലം ആൽബത്തിന്റെ ആദ്യ സി.ഡി. ഏറ്റുവാങ്ങി.
മോട്ടീവ് ക്രിയേഷൻസിന്റെ ബാനറിൽ പ്രസിദ്ധീകരിച്ച ഭക്തി ഗാന ആൽബത്തിൽ ഗാനരചന ശ്രീറാം ഡേ (എസ്.ഡി.റാം) സംഗീത സംവിധാനം ഘടം വിദ്വാൻ കുമരകം ഗണേഷ് ഗോപാൽ , ബീറ്റ്സ് കുഞ്ചു , ശ്രീ ശങ്കർ ആലപ്പി , വിനോദ് രാജപ്പൻ എന്നിവർ ഓർക്കസ്ട്രേഷനും ജി. ഗൗരീശങ്കരി , അനീഷ് കുമരകം , അജിൻ രാജൻ എന്നിവൻ ആലാപനവും നിർവഹിച്ചിരിക്കുന്നു.

നൂറ്റാണ്ടുകളുടെ പഴക്കമുള്ള ദേവീ ക്ഷേത്രത്തിലെ ആദ്യ സ്തുതി ഗീതങ്ങളാണിത്.
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ധന്യാ സാബു പ്രകാശന സമ്മേളന ഉദ്ഘാടനം ചെയ്തു.

എ.എൻ അനിൽകുമാർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സബ് ഗ്രൂപ്പ് ഓഫീസർ ജയശ്രീ , ഗ്രാമ പഞ്ചായത്ത് അംഗം വി.എൻ ജയകുമാർ , അഡ്വ. വി.പി അശോകൻ , ജേർണലിസ്റ്റു യൂണിയൻ സംസ്ഥാന സെക്രട്ടറി പി. ഷൺമുഖൻ , വി.ജി ശിവദാസ് , ഉപദേശക സമതി സെക്രട്ടറി രാമചന്ദ്രൻ , പ്രസിഡന്റ് മുരളി തുടങ്ങിയവർ സംസാരിച്ചു. പ്രകാശത്തെ തുടർന്ന് ആൽബത്തിന്റെ പകർപ്പ് ദേവീ മുന്നിൽ സമർപ്പിച്ചു.