
കുമരകം: കുമരകത്ത് ഇടിമിന്നലില്‍ വീടിനു നാശനഷ്ടമുണ്ടായി.
ഏഴാം വാര്‍ഡ് ആശാരിശേരി കൊച്ചുകാവില്‍ സുഗണന്‍റെ വീടിനാണ് ഇന്നലെ വൈകുന്നേരമുണ്ടായ ഇടിമിന്നലില്‍ നാശനഷ്ടമുണ്ടായത്.
ശക്തമായ മിന്നലില്‍ ജനല്‍ ചില്ലകള്‍ പൊട്ടിത്തെറിച്ചു.
വൈദ്യുതോപകരണങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
കൂടാതെ വീടിന്‍റെ മുൻഭാഗത്തു നിന്ന തെങ്ങും മിന്നലേറ്റ് കത്തിനശിച്ചു. അപകടസമയത്ത് വീട്ടുകാര്‍ വീടിനുള്ളില്‍ ഉണ്ടായിരുന്നെങ്കിലും പരിക്കേല്‍ക്കാതെ അദ്ഭുതകരമായി രക്ഷപ്പെട്ടു.
സമീപത്തെ ചില വീടുകളിലെ വൈദ്യുത ഗൃഹോപകരണങ്ങള്‍ക്കും തകരാര്‍ സംഭവിച്ചിട്ടുണ്ട്.