video

play-rounded-fill play-rounded-outline play-sharp-fill play-sharp-outline
pause-sharp-outline pause-sharp-fill pause-rounded-outline pause-rounded-fill
00:00

Monday, May 19, 2025
HomeLocalKottayamജി-20 ഉദ്യോഗസ്ഥ സമ്മേളനം; കുമരകത്ത് 'വികസന വിപ്ലവം'; റോഡുകളും ജലപാതകളുമടക്കം മുഴുവന്‍ മേഖലകളും നവീകരണത്തിൽ

ജി-20 ഉദ്യോഗസ്ഥ സമ്മേളനം; കുമരകത്ത് ‘വികസന വിപ്ലവം’; റോഡുകളും ജലപാതകളുമടക്കം മുഴുവന്‍ മേഖലകളും നവീകരണത്തിൽ

Spread the love

സ്വന്തം ലേഖിക

കോട്ടയം: ജി-20 ഉച്ചകോടിയുടെ ഭാഗമായുള്ള രാജ്യാന്തര ഉദ്യോഗസ്ഥ സമ്മേളനത്തിന് ആതിഥേയത്വം വഹിക്കുന്ന കുമരകത്ത് ‘വികസന വിപ്ലവം’.

റോഡുകളും ജലപാതകളുമടക്കം കുമരകത്തിന്‍റെ മുഴുവന്‍ മേഖലകളും നവീകരണത്തിലാണ്. പൊലീസിന്‍റെ സുരക്ഷ നിരീക്ഷണങ്ങളും ശക്തം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സമ്മേളനം നടക്കുന്ന കെ.ടി.ഡി.സി വാട്ടര്‍ സ്കേപ്സ് അടക്കം നവീകരിക്കുന്ന ജോലികള്‍ അതിവേഗം പുരോഗമിക്കുകയാണ്.
രാജ്യാന്തര സമ്മേളനത്തിന്‍റെ ഭാഗമായി കെ.ടി.ഡി.സിയില്‍ നിര്‍മിക്കുന്ന കണ്‍വെന്‍ഷന്‍ സെന്‍റര്‍ ഉടന്‍ പൂര്‍ത്തിയാകും.

10 കോടി ചെലവിട്ട് നിര്‍മിക്കുന്ന ഇവിടെ 600 പേര്‍ക്ക് ഇരിക്കാം. എയര്‍ കണ്ടീഷന്‍ ചെയ്യുന്നതിനൊപ്പം ചൂടും ശബ്ദ മലിനീകരണവും നിയന്ത്രിക്കാന്‍ മുള ഉപയോഗിച്ച്‌ പ്രത്യേക ക്രമീകരണവും ഒരുക്കുന്നുണ്ട്. കേടുകൂടാതെ ദീര്‍ഘനാള്‍ നിലനില്‍ക്കാന്‍ രാസപദാര്‍ഥങ്ങള്‍ ഉപയോഗിച്ച്‌ പ്രത്യേകമായി തയാറാക്കിയ മുളയാണ് ഇതിനായി ഉപയോഗിക്കുന്നത്.

ഹാളിന്‍റെ സീലിങ് പൂര്‍ണമായും മുളകൊണ്ടാണ് നിര്‍മിച്ചിരിക്കുന്നത്.
ഉച്ചകോടി കഴിയുന്നതോടെ കണ്‍വെന്‍ഷന്‍ സെന്‍റര്‍ വാടകക്ക് നല്‍കാനാണ് കെ.ടി.ഡി.സി തീരുമാനം.

കെ.ടി.ഡി.സി വാട്ടര്‍ സ്കേപിന് സമീപത്തെ തോടിന്‍റെ ആഴം കൂട്ടുന്നതിനൊപ്പം കയര്‍ പരവതാനി വിരിച്ച്‌ ഇരുകരയും മനോഹരമാക്കി. കെ.ടി.ഡി.സി കവാടത്തിന് സമീപത്തെ ബോട്ട് ജെട്ടിയില്‍ നിന്ന് സമ്മേളന പ്രതിനിധികളെ ശിക്കാര വള്ളത്തിലാകും കണ്‍വെന്‍ഷന്‍ സെന്‍ററില്‍ എത്തിക്കുക. 10 ശിക്കാര വള്ളങ്ങളാകും യാത്രക്കായി ഉപയോഗിക്കുക.

ഉദ്യോഗസ്ഥ സമ്മേളനത്തിനെത്തുന്നവര്‍ക്ക് താമസസൗകര്യം ഒരിക്കിയിരിക്കുന്ന കുമരകത്തെ റിസോര്‍ട്ടുകളിലും മുന്നൊരുക്കങ്ങള്‍ നടത്തിവരുകയാണ്. കെ.ടി.ഡി.സി വാട്ടര്‍ സ്കേപ് അടക്കമുള്ള ഹോട്ടലുകളുടെയും റിസോര്‍ട്ടുകളുടെയും സുരക്ഷ വിലയിരുത്താന്‍ ഞായറാഴ്ച എ.ഡി.ജി.പി എം.ആര്‍. അജിത്കുമാര്‍ കുമരകത്തെത്തിയിരുന്നു. താജ് ഹോട്ടല്‍, സൂരി റിസോര്‍ട്ട്, ലേക്ക് റിസോര്‍ട്ട്, കോക്കനട്ട് ലഗൂണ്‍ തുടങ്ങിയിടങ്ങളിലും അദ്ദേഹം പരിശോധന നടത്തി.

ബോംബ് സ്ക്വാഡും വിവിധ സ്ഥലങ്ങളില്‍ പരിശോധന നടത്തി. മേഖല പൊലീസ് നിരീക്ഷണത്തിലാണ്. കൂടുതല്‍ പൊലീസിനെയും നിയോഗിച്ചിട്ടുണ്ട്. പ്രതിനിധികള്‍ താമസിക്കുന്ന ഹോട്ടലുകളിലും റിസോര്‍ട്ടുകളിലും കൂടുതല്‍ സി.സി ടി.വി കാമറകള്‍ സ്ഥാപിക്കാന്‍ എ.ഡി.ജി.പി നിര്‍ദേശം നല്‍കി.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments