
കുമരകം മത്സരവള്ളംകളി നടക്കുന്ന കോട്ടത്തോടിനു കുറുകെയുള്ള കാരിക്കത്രപാലം തകര്‍ന്നു വീണ് വിദ്യാര്‍ഥിക്ക് പരിക്കേറ്റു; ജി 20 ഉച്ചകോടിയിൽ പങ്കെടുക്കാനെത്തിയ വിദേശികൾ ഇതുവഴി കടന്നു പോകാത്തതിനാൽ ആരും പാലം തിരിഞ്ഞു നോക്കിയില്ല; ദുരിതത്തിലായി പ്രദേശവാസികൾ
സ്വന്തം ലേഖകൻ
കുമരകം: ജി 20 ഉച്ചകോടിയിൽ പങ്കെടുക്കാനെത്തിയ വിദേശികൾ ഇതുവഴി കടന്നു പോകാത്തതിനാൽ ദുരിതം മാറാതെ കാരിക്കത്രപാലം.
കുമരകം മത്സരവള്ളംകളി നടക്കുന്ന കോട്ടത്തോടിനു കുറുകെ ഇട്ടിരുന്ന പാലം തകര്‍ന്നുവീണ് വിദ്യാര്‍ഥിക്ക് പരിക്കേറ്റു.
ചെമ്പോടിത്ര സിബിയുടെയും ഷീനയുടെയും ഇളയ മകന്‍ അമല്‍ സബിന്‍ (20)നാണ് പരിക്കേറ്റത്.
മങ്കുഴി പാടത്തിന്‍റെ ബണ്ടുകളിലും ഉള്ളിലും താമസിക്കുന്ന നൂറുകണക്കിന് വീട്ടുകാരുടെ ആശ്രയമായ നടപ്പാലത്തിന്‍റെ നടകളാണ് തകര്‍ന്ന് കോട്ടത്തോട്ടില്‍ പതിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോണ്‍ക്രീറ്റ് നിര്‍മിതമായ നടകള്‍ തകര്‍ന്നു തോട്ടിലേക്ക് വീഴുകയായിരുന്നു. നടകളോടൊപ്പം അമലും ആഴമേറിയ താേട്ടിലേക്ക് വീണു. അമലിന്‍റെ കൈകാലുകള്‍ക്കു പരിക്കേറ്റു.
അമലിനെ കുമരകത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഏറ്റുമാനൂര്‍ ഐടിഐ യിലെ വിദ്യാര്‍ഥിയാണ് പരിക്കേറ്റ അമല്‍ സിബിന്‍.
അമലിനു പിന്നാലെ പാലത്തിലേക്കു കയറിയ ജൂലി, ഷേര്‍ലി, അലീന ഷിബു എന്നിവര്‍ കരയിലേക്ക് തിരികെ ചാടി പരിക്കേല്‍ക്കാതെ രക്ഷപ്പെടുകയായിരുന്നു. ഇന്നലെ രാത്രി ഏഴിനായിരുന്നു സംഭവം.
ജി 20 ഉച്ചകോടിയിൽ പങ്കെടുക്കാനെത്തിയ വിദേശികൾ ഇതുവഴി കടന്നു പോകാത്തതിനാൽ ആരും പാലം തിരിഞ്ഞു നോക്കിയില്ലെന്നാണ് നാട്ടുകാരുടെ പരാതി. മറ്റു റോഡുകളിലും വഴികളും ഇതിനോടകം തന്നെ അധികൃതർ വൃത്തിയാക്കി കഴിഞ്ഞു.
വര്‍ഷങ്ങളായി തകര്‍ന്നനിലയിലായിരുന്ന പാലത്തില്‍ പലതവണ ഇരുമ്പ് തകിടുകള്‍പാകി വീണ്ടും സഞ്ചാരത്തിന് തുറന്നു കൊടുക്കുകയായിരുന്നു. പാലത്തിനു സമീപമുള്ള വഴിവിളക്ക് കത്താതെയായിട്ടു മാസങ്ങളായെന്നും നാട്ടുകാര്‍ പറയുന്നു.