കുമരകം അട്ടിപ്പീടിക റോഡിൽ അമിത വേഗതയിലെത്തിയ കാർ വഴിയാത്രക്കാരനെ ഇടിച്ച് തെറിപ്പിച്ചു; നിർത്താതെ പോയ കാർ പൊലീസ് സ്റ്റേഷന് സമീപം മറ്റൊരു കാറിലും ഇടിച്ചു;  കാർ തടഞ്ഞത് പിൻതുടർന്ന് ബൈക്കിൽ എത്തിയ യുവാക്കളും നാട്ടുകാരും ചേർന്ന്;  കാറിലുണ്ടായിരുന്നവർ മദ്യലഹരിയിലായിരുന്നെന്നും ‘ പരാതി; മൂന്ന് പേർ പിടിയിൽ

സ്വന്തം ലേഖിക

കുമരകം: കുമരകത്ത് വാഹന അപകടങ്ങൾ തുടർക്കഥയാകുമ്പോൾ പ്രതിസന്ധിയിലായി ജനങ്ങൾ.

കുമരകം അട്ടിപ്പീടിക റോഡിൽ അമിത വേഗതയിലെത്തിയ കാർ അപകട പരമ്പര സൃഷ്ടിച്ചു. ഞാറാഴ്ച രാത്രി ഏകദേശം 8.15 ഓടെയാണ് സംഭവം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അട്ടിപ്പീടിക റോഡിൽ ശാസ്താങ്കാവ് ക്ഷേത്രത്തിന് സമീപം വഴിയാത്രക്കാരനെ ഇടിച്ച് തെറിപ്പിച്ചു. തുടർന്ന് കുമരകം പൊലീസ് സ്റ്റേഷന് സമീപം മെറ്റൊരു കാറിലും ഇടിച്ചു.
വഴിയാത്രക്കാനെ ഇടിച്ചിട്ട കാറിനെ പിൻതുടർന്ന് ബൈക്കിൽ എത്തിയ യുവാക്കളും നാട്ടുകാരും ചേർന്ന് കാർ തടഞ്ഞു.

കാറിൽ ആറോളം പേർ ഉണ്ടായിരുന്നതായും ഇവർ മദ്യലഹരിയിൽ ആയിരുന്നതായും ജനങ്ങൾ പറയുന്നു. കാറിൽ ഉണ്ടായിരുന്ന മൂന്ന് പേർ ഓടി രക്ഷപ്പെട്ടു. ബാക്കിയുള്ള മൂന്ന് പേരെ കുമരകം പൊലീസ് കസ്റ്റഡിയിൽ എടുത്തു.

മദ്യലഹരിയിൽ വാഹനം ഓടിച്ച ഉണ്ടായ ഏറ്റവും പുതിയ അപകടമാണിത്. പ്രദേശത്ത് പൊലീസ് പരിശോധന കർശനമാക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.