കുമരകത്ത് നിയന്ത്രണം വിട്ട സ്കൂട്ടർ തോട്ടിലേക്കു മറിഞ്ഞു: യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു: അമ്മയും മകനും സ്കൂട്ടറും ചന്തത്തോട്ടിലേക്ക് മറിയുകയായിരുന്നു.

Spread the love

 

കുമരകം: കുമരകത്ത് നിയന്ത്രണം വിട്ട സ്കൂട്ടർ തോട്ടിലേക്കു മറിഞ്ഞു. യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു.
ഇന്നു രാവിലെ പതിനൊന്നരയോടെയാണ് അപകടം. അമ്മയും മകനുമാണ് സ്കൂട്ടറിൽ യാത്ര ചെയ്തത്.

ഇവർ ചീപ്പുങ്കൽ ഭാഗത്തുനിന്നും സ്കൂട്ടറിൽ കുമരകത്തേക്കു വരികയായിരുന്നു.

നിയന്ത്രണം വിട്ട സ്കൂട്ടർ കുമരകം പഞ്ചായത്ത് ഓഫീസിന് മുൻ ഭാഗത്ത് എത്തിയപ്പാേൾ ചന്തത്തോട്ടിലേക്ക് വീഴുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

യാത്രക്കാർ രണ്ട് പേരുംവെള്ളത്തിൽ മുങ്ങിയെങ്കിലും പരുക്കുകൾ ഏല്ക്കാതെ രക്ഷപട്ടു. ഇന്ന് രാവിലെ 11-30 ഓടെയായിരുന്നു അപകടം.

ഓടികുടിയ നാട്ടുകാർ സ്കൂട്ടർ കരയ്ക്ക് കയറ്റി. അപകടത്തിൽ പെട്ടയാത്രക്കാരെ പഞ്ചായത്ത് അംഗങ്ങളുടെ സഹായത്തോടെ ചീപ്പുങ്കലിലുള്ള വീട്ടിലെത്തിച്ചു.