കുമരകത്തു നിന്ന് ഭീമൻ പെരുമ്പാമ്പിനെ പിടികൂടി വനം വകുപ്പിന് കൈമാറി: പെരുമ്പാമ്പിനെ പിടികൂടുന്നതിന്റെ ദൃശ്യങ്ങൾ കാണാം:

Spread the love

 

സ്വന്തം ലേഖകൻ
കുമരകം: വടക്കുംകര പള്ളിയുടെ സമീപത്തുനിന്നും 35 കിലോയോളം തൂക്കം വരുന്ന ഭീമൻ പെരുമ്പാമ്പിനെ പിടികൂടി. പള്ളിക്ക് സമീപത്തെ പുരയിടം വൃത്തിയാക്കുമ്പോഴാണ് പാമ്പിനെ കണ്ടത്. തുടർന്ന് സമീപവാസിയായ തയ്യിൽ ടോം പാമ്പിനെ പിടികൂടി

സ്നേക്ക് റെസ്ക്യൂ ടീമിനെ വിവരം അറിയിക്കുകയായിരുന്നു. വിവരം അറിയിച്ചതിനെ തുടർന്ന് കോട്ടയത്തുനിന്നും സ്‌നേക്ക് റെസ്ക്യൂ ടീം എത്തി പാമ്പിനെ ഏറ്റുവാങ്ങി .

പാമ്പിന് പരുക്കുകൾ ഏല്ക്കാതെ പിടികൂടി രണ്ടു മണിക്കൂറിലേറെ സൂക്ഷിച്ചതിന് ശേഷമാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ എത്തി പെരുമ്പാമ്പിനെ കൊണ്ടുപോയതെന്ന് ടോം പറഞ്ഞു

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group