
കുമരകത്ത് ആട് മോഷ്ടാവ് ചുറ്റിക്കറങ്ങുന്നു: വീട്ടമ്മയുടെ 2 ആടുകളെ തട്ടിയെടുത്തു: മേയാൻ വിടുന്ന സമയത്താണ് മോഷണം: പോലീസിൽ പരാതി നൽകി.
കുമരകം: കുമരകം നാലുപങ്ക് ഭാഗത്ത് ആടുമാേഷണം പതിവു സംഭവമായി മാറി. ഒരു വീട്ടിലെ രണ്ട് ആടുകളാണ് കാണാതായിരിക്കുന്നത്. ആട് വളർത്തി ജീവിതം മുന്നോട്ടു കൊണ്ടുപോകുന്ന കുടുംബങ്ങൾ ആശങ്കയിലാണ്.
മൂലംങ്കുത്ര അന്നമ്മയുടേ ആടുകളാണ് നഷ്ടപ്പെട്ടത്. ഏഴു വർഷങ്ങളായി ആടുകളെ വളർത്തിയാണ് ഇവർ ജീവിക്കുന്നത്.. 30 ആടുകളെ വരെ ഒരുമിച്ച് വളർത്തി വന്നിരുന്നു ഇവർ. എന്നാൽ കഴിഞ്ഞ മാസം ഒരാട്ടിൻ കുട്ടിയെ പട്ടാപ്പകൽ കാണാതായി.
കഴിഞ്ഞ ദിവസം നാലുവയസ്സുള്ള ഗർഭിണിയായ ആടിനെയും കാണാതായി. നാലു പങ്ക് പ്രദേശത്ത് പകൽ സമയങ്ങളിൽ അഴിച്ചു വിടുക പതിവായിരുന്നു. കൂട്ടമായി മേഞ്ഞുനടന്ന ശേഷം സന്ധ്യയാേടെ ഇവയെല്ലാം കൂട്ടിൽ കയറുകയും ചെയ്യും.. എന്നാൽ ആടുകൾ മോഷണം പാേകാൻ തുടങ്ങിയതാേടെ മേയാൻ വിടുന്നില്ല.
Whatsapp Group 1 | Whatsapp Group 2 |Telegram Group

രണ്ടു മാസം മുമ്പ് വെള്ളപ്പാെക്കവും മഴയും ഉണ്ടാകുമെന്നകാലാവസ്ഥ പ്രവചനം അറിഞ്ഞതോടെ 9 ആടുകളെ വിറ്റു. ഇപ്പോൾ അവശേഷിക്കുന്നത് 6 ആട്ടിൻകുട്ടികളും 4 വലിയ ആടുകളുമാണ്. ഇവയിൽ ഒരെണ്ണം ഗർഭിണിയാണ്.
മുന്നെണ്ണം പ്രസവിചിട്ട് ഒരു മാസം ആകുന്ന തേയുള്ളു.ആടുകളെ കാണാതാകുന്നത് പതിവായതോടെ കൂട്ടിൽ തന്നെ തീറ്റ കൊടുത്ത് വളർത്തേണ്ട സാഹചര്യമാണിപ്പാേൾ. കുമരകം പോലീസിൽ പരാതി നൽകി.