കുമരകം പള്ളിച്ചിറയിലെ ഹൈമാസ്റ്റ് ലൈറ്റ് മിഴി തുറന്നു: പണി പൂർത്തിയായി 6 മാസം കഴിഞ്ഞപ്പോൾ

Spread the love

 

 

കുമരകം : പള്ളിച്ചിറ നിവാസികൾ ഏറെ കാത്തിരുന്ന ഹൈമാസ്റ്റ് ലൈറ്റ് പ്രകാശം പരത്തി.

ആറ് മാസങ്ങൾക്ക് ശേഷമാണ് ലൈറ്റ് പ്രവർത്തിപ്പിക്കുന്നത്. ലൈറ്റിന്റെ പണി പൂർത്തിയായിട്ട് 6 മാസമായി.

റോഡിൽ തലയുയർത്തി നിൽക്കുന്ന ഹൈമാസ്റ്റ് ലൈറ്റിനെ നോക്കി നാട്ടുകാർ ചീത്തവിളിക്കാൻ തുടങ്ങിയിട്ട് മാസങ്ങളായി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ലൈറ്റ് പ്രവർത്തിപ്പിക്കാത്തതിനെതിരേ സാമൂഹ്യ മാധ്യമങ്ങളിൽ പലവട്ടം വാർത്ത വന്നു. ഇതോടെയാണ്

അധികൃതർ കണ്ണൂ തുറന്നത്. ഇപ്പോൾ പള്ളിച്ചിറ പ്രദേശം പ്രകാശ പൂരിതമായി.