play-sharp-fill
എസ്.എസ്.എൽ.സി ; നൂറിൽ നൂറ് നേടി ചെങ്ങളം ഗവ. ഹയർ സെക്കന്ററി സ്കൂൾ

എസ്.എസ്.എൽ.സി ; നൂറിൽ നൂറ് നേടി ചെങ്ങളം ഗവ. ഹയർ സെക്കന്ററി സ്കൂൾ

 

കുമരകം: എസ്.എസ്.എൽ.സി പരീക്ഷയിൽ മികച്ച വിജയം നേടി ചെങ്ങളം ഗവ.ഹയർ സെക്കന്ററി സ്കൂൾ. പരീക്ഷ എഴുതിയ 58 വിദ്യാർത്ഥികളും ജയിച്ചു നൂറ് ശതമാനം വിജയം കൈവരിക്കാൻ സ്കൂളിന് സാധിച്ചു.

8 വിദ്യാർത്ഥികൾക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടാൻ കഴിഞ്ഞതും സ്കൂളിന് അഭിമാന നേട്ടമായി. കൂടാതെ സ്കൂളിലെ തന്നെ വിദ്യാർത്ഥിയായ ബാസിതിനു 9 എ പ്ലസ് ലഭിച്ചു.

മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ച 8 പേരിൽ ഏഴ് പേരും ഭാരത് സ്കൗട്ട് & ഗൈഡ്സ് രാജ്യപുരസ്‌കാർ അവാർഡ് ജേതാക്കളാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2022 വരെ തുടർച്ചയായി 14 വർഷം സ്കൂൾ 100 ശതമാനം വിജയം കൊയ്തിരുന്നു. എന്നാൽ കഴിഞ്ഞ വർഷം വിജയതുടർച്ച കൈവരിക്കാൻ സാധിച്ചിരുന്നില്ല.

ഈ വർഷത്തെ മികച്ച വിജയത്തോടെ, 17 വർഷം സ്കൂൾ 100 ശതമാനം വിജയം കൈവരിച്ചു. അധ്യാപകരുടെയും, വിദ്യാർത്ഥികളുടെയും, രക്ഷിതാക്കളുടെയും കഠിനപ്രയത്നമാണ് വിജയത്തിന് കാരണമെന്ന് സ്കൂൾ അധികൃതർ പറഞ്ഞു.