കുമരകം സ്വദേശി അജിമോന് കരാട്ടെയിൽ അന്താരാഷ്ട്ര അംഗീകാരം: നാടിന് അഭിമാനമായി

Spread the love

കുമരകം: കരാട്ടെയിലെ മികച്ച പ്രകടനത്തിനുള്ള അംഗീകാരം വീണ്ടും കുമരകത്തേക്ക്. കരാട്ടെയുടെ ജന്മദേശമായ ജപ്പാനിലെ ഒക്കിനാവയിൽ നിന്നും മാസ്റ്റർ (സെൻസെയ്) പദവി കരസ്ഥമാക്കി കുമരകം സ്വദേശി അജിമോൻ സി.പി നാടിന് അഭിമാനമായി. ഒക്കിനാവ കൈഹോ ജുക്കു ഷിറ്റൊ റിയു കരാട്ടെ

video
play-sharp-fill

അക്കാഡമിയുടെ തിരുവാർപ്പ്, കുമരകം ബ്രാഞ്ച് ഡയറക്ടറായ അജിമോൻ, ഒക്കിനാവയിൽ നിന്ന് 3 തേർഡ് ഡിഗ്രി സെൻസെയ് പദവിയാണ് നേടിയത്. ചീഫ് ഇൻസ്‌ട്രെക്ടറും എക്സാമിനറുമായ ഷിഹാൻ അജിത്കുമാറിന്റെ ശിക്ഷണത്തിലാണ് അജിമോൻ ഈ അപൂർവ്വ നേട്ടം കൈവരിച്ചത്. ഇതോടെ ഒക്കിനാവയിൽ നിന്ന് മാസ്റ്റർ പദവി ലഭിക്കുന്ന ആദ്യ കുമരകം സ്വദേശിയായി അദ്ദേഹം മാറി.

കൈഹോ ജുക്കു കരാട്ടെ അക്കാഡമിയുടെ കുമരകം, തിരുവാർപ്പ് ശാഖകളിലൂടെ നിരവധി ചാമ്പ്യന്മാരെ വാർത്തെടുക്കാൻ അജിമോന് സാധിച്ചിട്ടുണ്ട്. ഈ അക്കാഡമിയിൽ പരിശീലനം നേടുന്ന നിരവധി വിദ്യാർത്ഥികൾ ഫെബ്രുവരി 15, 16 തീയതികളിൽ തൃശൂരിൽ വെച്ച് നടക്കുന്ന സ്പോർട്സ് കൗൺസിൽ അംഗീകൃത കരാട്ടെ മത്സരത്തിൽ കോട്ടയം ജില്ലയെ പ്രതിനിധീകരിച്ച് പങ്കെടുക്കുന്നുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധേയമായ ഈ നേട്ടം കൈവരിച്ച അജിമോൻ സി.പിക്ക് നാടിന്റെ വിവിധ കോണുകളിൽ നിന്നും അഭിനന്ദനങ്ങൾ പ്രവഹിക്കുകയാണ്.
എസ്കെഎം സ്കൂളിലെ രണ്ട് വിദ്യാർത്ഥികൾക്ക് കഴിഞ്ഞ ദിവസം കരാട്ടെയിൽ അംഗീകാരം ലഭിച്ചിരുന്നു.