
കുമരകം തെക്കുംകര ശ്രീ അർദ്ധനാരീശ്വര ക്ഷേത്രം ; ഉത്ര മഹോത്സവം; ഉത്സവ പിരിവ് ആദ്യ തുക കൈമാറി
കുമരകം : തെക്കുംകര ശ്രീ അർദ്ധനാരീശ്വര ക്ഷേത്രത്തിൽ ഏപ്രിൽ 14 മുതൽ 20 വരെ നടക്കുന്ന ഉത്ര മഹോത്സവത്തിന്റെ പിരിവ് ഉത്ഘാടനം നിർവ്വഹിച്ചു. ജയൻ (ഷീബ ട്രേഡേഴ്സ്) ദേവസ്വം പ്രസിഡന്റ് റ്റി.കെ ലാൽ ജ്യോത്സർക്ക് ആദ്യ തുക കൈമാറി പിരിവ് ഉത്ഘാടനം നിർവ്വഹിച്ചു.
ദേവസ്വം സെക്രട്ടറി കെ.കെ ചന്ദ്രശേഖരൻ, വൈസ് പ്രസിഡന്റ് പി.ബി സജി, ഖജാൻജി ജയൻ കോട്ടപ്പറമ്പ്, ഉത്സവ മാനേജർ വിഷ്ണു മോഹനൻ,
കൺവീനർ ശ്യം കണിച്ചുകാട്, കമ്മിറ്റി അംഗങ്ങളായ അഭയൻ കാട്ടകശ്ശേരി, കൊച്ചുമോൻ വഞ്ചിക്കൽ, മോഹൻദാസ് ആശാരിശ്ശേരി, തങ്കമ്മ പുത്തൻപറമ്പ്, ക്ഷേത്രം ശാന്തി വിവേക് കിടങ്ങറ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

Third Eye News Live
0