മലയാളി ശ്രീമാനും മലയാളി മങ്കയും: പ്രകൃതിദത്ത നിറങ്ങൾ ചേർത്ത് മണ്ണിൽ കേരളം: സവിശേഷതകൾ നിറഞ്ഞ കേരളപിറവി ആഘോഷവുമായി കുമരകം എസ്.കെ.എം സ്‌കൂൾ .
കുമരകം:മലയാളി ശ്രീമാനും മലയാളി മങ്കയും ഒപ്പം കേരളവുമൊരുക്കി എസ്.കെ.എം സ്കൂളിൽ കേരളപ്പിറവി ദിനാഘോഷം സംഘടിപ്പിച്ചു.
ആഘോഷങ്ങൾ സ്കൂൾ അസംബ്ലിയിൽ ശ്രേയ ലാലുവിന്റെ മലയാള പ്രതിജ്‌ഞയോടെ ആരംഭിച്ചു. അക്ഷര മുത്തു പൊഴിച്ച് ശ്രീനന്ദ കേരളത്തിന്റെ സവിശേഷതകളും സമകാലികവും ആയ കാര്യങ്ങളെപ്പറ്റി പ്രസംഗിച്ചു.
കേരളത്തിന്റെ തനതു സംസ്ക്കാരം പ്രതിഫലിക്കത്തക്കവിധം യു.പി.വിഭാഗം കുരുന്നുകൾ വിവിധ വേഷങ്ങളിൽ മത്സരത്തിനെത്തി. മലയാളി ശ്രീമാനായി മാസ്റ്റർ നരേന്ദ്രൻ (6 C) മലയാളി മങ്കയായി R. ശ്രീമയി (5 C) എന്നിവരെ തിരഞ്ഞെടുത്തു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഫസ്റ്റ് റണ്ണറപ്പുകളായി നിരഞ്ജന രതീഷ് (7 B) ദേവിക (7 B) എന്നിവരും സെക്കന്റ് റണ്ണറപ്പുകളായി ദേവദർശ് മനോജ് (5 C) ആരോമൽ ബിനു (6 D) ആഷ്മി മരിയ നിബു (5B) എന്നിവരെയും തിരഞ്ഞെടുത്തു.
മലയാളി ശ്രീമാൻ മലയാളി മങ്ക എന്നിവരെ സ്കൂൾ ഹെഡ്മിസ്ട്രസ് കെ.എം ഇന്ദു കിരീടം അണിയിച്ച് അഭിനന്ദിച്ചു. തുടർന്ന് മത്സരത്തിൽ പങ്കെടുത്ത 46 കുട്ടികൾക്കും മെഡലുകൾ വിതരണം ചെയ്തു. കുട്ടികളെ ജോഡിയാക്കി റാമ്പ് വാക്കും നടത്തി.
ഉച്ചതിരിഞ്ഞ് സ്ക്കൂൾ ഗ്രൗണ്ടിൽ കേരളത്തിന്റെ ഭൂപടം വരച്ച് നിറങ്ങൾ ചേർത്ത് 14 ജില്ലകളും രേഖപ്പെടുത്തി. തിരഞ്ഞെടുത്ത കുട്ടികളെ ജില്ലകളുടെ പ്രതിനിധിയാക്കി ജില്ലാ സവിശേഷതകൾ പതിച്ച പ്ലക്കാർഡുകൾ പിടിച്ച് കേരള ഭൂപടം പൂർത്തിയാക്കി.
അധ്യാപകരായ ധനലാൽ, അഭിലാഷ് എന്നിവരുടെ നേതൃത്വത്തിലാണ് മണ്ണിൽ പ്രകൃതിദത്ത നിറങ്ങൾകൊണ്ട് കേരളം പൂർത്തിയാക്കിയത്. മലയാള മത്സരങ്ങൾക്ക് വിധികർത്താക്കളായി
എത്തിയത് അധ്യാപികമാരായ ജയശ്രീ , പ്രസീത എന്നിവരാണ്. സ്കൂളിൽ നടന്ന കേരളപ്പിറവി ദിനാഘോഷങ്ങൾക്ക് യു.പി വിഭാഗം എസ്.ആർ.ജി കൺവീനർ അധ്യാപിക സുജ വി.എസ്. നേതൃത്വം നൽകി.