പൊന്നോണം പൂവോണം. ഓണത്തിനൊരു കുട്ടപൂവ്: കുമരകം ഗവ. വി.എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ പൂക്കൃഷിക്ക് തുടക്കമിട്ടു.
കുമരകം : കുമരകം ഗവ വി.എച്ച്.എസ്.എസിലെ ടീൻസ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ പൂക്കൃഷിക്ക് തുടക്കം കുറിച്ചു.
ഓണത്തിന് പൂക്കളമൊരുക്കാൻ സ്വന്തമായി പൂക്കൃഷി സ്കൂളിൽ ചെയ്യുക എന്ന ഉദ്ദേശ്യത്തോടെയാണ് ഈ പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നത്. കുട്ടികൾ വീടുകളിലും സ്കൂളിലും ഇതിൻ്റെ ഭാഗമായി ചെണ്ടുമല്ലി, വാടാമുല്ല, ജമന്തി തുടങ്ങിയ പൂച്ചെടികൾ നട്ടുപിടിപ്പിക്കുന്നതാണ്.
ഓണത്തിന് വിളവെടുക്കാൻ പാകമാകുന്ന രീതിയിലാണ് ചെടികൾ നടുന്നത്.നാടൻ ഇനത്തിലുള്ളവയും ഹൈബ്രിഡ് തൈകളും ഇതിനായി ഉപയോഗിക്കുന്നുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
സ്കൂൾ പി.ടി.എ പൂർവ വിദ്യാർത്ഥി കൂട്ടായ്മ, എന്നിവയുടെ സഹകരണത്തോടെ കൗമാര മനസ്സുകളിൽ പൂവിളിയുടെ പുത്തൻനാമ്പുകൾ വളർത്തുകയാണ് പൊന്നോണം പൂവോണം പരിപാടിയുടെ ഉദ്ദേശ്ശ്യം.
ഹെഡ്മിസ്ട്രസ് സുനിത പി.എം, ടീൻസ് ക്ലബ്ബ് കോർഡിനേറ്റർ ജിഷമ്മ, സ്കൂൾ കൗൺസിലർ രമ്യ രഘുനാഥ് എന്നിവരുടെ നേതൃത്വത്തിലാണ് പൊന്നോണം പുവോണം ഓണത്തിനൊരു കുട്ടപൂവ് പദ്ധതി നടപ്പാക്കുന്നത്.
Shared Via Malayalam Editor : http://bit.ly/mtmandroid