കുമരകം മുത്തേരിമട പാലത്തിൽ തിങ്ങി നിറഞ്ഞ പോളക്കുട്ടം പഞ്ചായത്തിന്റെ നേതൃത്വത്തിൽ നീക്കം ചെയ്തു തുടങ്ങി

Spread the love

കുമരകം: മുത്തേരിമട പാലത്തിന്റെ തുണുകളിൽ വെള്ളത്തിന്റെ ഒഴുക്ക് തടഞ്ഞ് പാലത്തിന്റെ തകർച്ചക്ക് കാരണമാകുന്ന രീതിയിൽ അടിഞ്ഞു കൂടിയ പോളക്കുട്ടവും പുൽകെട്ടുകളും നീക്കം ചെയ്തു തുടങ്ങി.

video
play-sharp-fill

ഇന്ന് രാവിലെ മുതലാണ് യന്ത്രം ഉപയോഗിച്ച് പോളയും മറ്റും നീക്കം ചെയ്തു തുടങ്ങിയത്. നാരകത്ര പാലത്തിനടിയിലും സമാനമായ രീതിയിൽ . തടസ്സങ്ങൾ ഉണ്ടായിരുന്നു.

അവ സമീപ വാസികളും കർഷകരും മത്സ്യ തൊഴിലാളികളും ഇടപെട്ട് തള്ളിവിട്ടിരുന്നു. മത്തേരി മടയിൽ പോള തിങ്ങി നിറഞ്ഞതിനാൽ കിഴക്കൻ വെള്ളത്തിന് തെക്കോട്ടാെഴുകി കായലിൽ പതിക്കാൻ കഴിയാത്ത അവസ്ഥയിലായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുമരകം പഞ്ചായത്താണ് പോള നീക്കം ചെയ്യിക്കുന്നത്. കുമരകത്തിന്റെ വിവിധ ഭാഗങ്ങളിൽ പോളയും പുല്ലും തിങ്ങി നിറഞ്ഞ് കിടപ്പുണ്ട്.

വൈദ്യുതിലൈനിലേക്ക് വീഴാൻ സാധ്യയുള്ള മരങ്ങളുടെ ശിഖരങ്ങൾ പഞ്ചായത്ത് ഇടപെട്ട് വെട്ടിമാറ്റിച്ചു വരുന്നതായും പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.