
കുമരകത്തെ മാവ് മുത്തശ്ശിയെ വെട്ടി മാറ്റി ബസ്ബേയിലെ അപകടം ഒഴിവാക്കി
കുമരകം :ബസ്സ്ബേയിൽ അപകടാവസ്ഥയിൽ നിന്ന ”കുമരകം മാവ്” എന്നറിയപ്പെടുന്ന മുത്തശ്ശി മാവ് വെട്ടിമാറ്റി. നൂറുവർഷത്തിലേറെ പഴക്കമുള്ള മാവാണ് മുറിച്ചു നീക്കിയത്. പുത്തൻകളത്തിൽ പുരയിടത്തിൽ അനേകർക്ക് തേനൂറും മാമ്പഴങ്ങൾ സമ്മാനിച്ച മാവ് മുത്തശ്ശിക്ക് മരണമണി മുഴങ്ങിയത് ഈ സ്ഥലം ബസ്സ്ബേയ്ക്കായി പഞ്ചായത്തു വാങ്ങിയതാേടെയാണ് .
ബസ്സ് ബേയുടെ മുന്നിൽ മധ്യഭാഗത്തായി നിന്ന മാവ് സാമൂഹ്യവിരുദ്ധർ ഏതോ രാസലായനി പ്രയോഗിച്ചേതോടെയാണ്ഉണങ്ങിത്തുടങ്ങിയത്.
ഈ മാവിലെ മാമ്പഴത്തിെൻ്റെ കൊതിപ്പിക്കുന്ന രുചി കണക്കിലെടുത്ത് കുമരകം കൃഷി വിജ്ഞാന കേന്ദ്രം കുമരകം മാവ് എന്ന പേരിൽ
ഗ്രാഫ്റ്റ് തൈകൾ ഉല്പാദിപ്പിച്ച് വിതരണം നടത്തിയിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുറെ മാവിൻ തൈകൾ കുമരകം പഞ്ചായത്ത് ഓഫീസിനും വിതരണത്തിനായി നൽകിയിരുന്നു. കൃഷിഭവനിൽ നിന്നും സംസ്ഥാനത്തിൻ്റെ പല ഭാഗത്തുള്ളവരും മാവിൻ തൈകൾ വാങ്ങി കാെണ്ടു പോയിരുന്നു.
ഇപ്പോഴും കുമരകം കൃഷി വിജ്ഞാനേകേന്ദ്രത്തിൽ കുമരകം മാവിൻ തെെകൾ ലഭ്യമാണ് . അതുകൊണ്ട് തന്നെ ബസ് ബേയിൽ നിന്ന മരം നശിപ്പിച്ചാലും കുമരകം മാവും മാമ്പഴവും അന്യംനിന്നു പോകില്ല.
പുത്തൻകളത്തിൽ കുടുംബം തിരുവനന്തപുരത്തു നിന്നും 100 വർഷങ്ങൾക്കു മുമ്പ്കൊണ്ട് വന്നു നാട്ടുപിടിപ്പിച്ച മാവാണ് വാളിനിരയായത്. മാവു മുറിച്ചു മാറ്റിയതാേടെ കുമരകം ബസ് ബേയിൽ എത്തുന്ന യാത്രക്കാർക്ക് മാവ് മുലമുള്ള അപകടക്കെണി ഒഴിവായി.