video
play-sharp-fill
മലിന ജലത്തിലൂടെ നീന്തി ഞങ്ങൾ മടുത്തു: കുമരകം പഞ്ചായത്ത് 15-ാം വാർഡിലെ ജനങ്ങളുടെ പരാതിക്ക് പരിഹാരമില്ലേ?

മലിന ജലത്തിലൂടെ നീന്തി ഞങ്ങൾ മടുത്തു: കുമരകം പഞ്ചായത്ത് 15-ാം വാർഡിലെ ജനങ്ങളുടെ പരാതിക്ക് പരിഹാരമില്ലേ?

കുമരകം: കുമരകം പഞ്ചായത്ത് 15-ാം വാർഡിലെ നിവാസികൾ മലിനജലത്തിൽ റാേഡിലൂടെ നീന്തി മടുത്തു. ഇനി അടുത്തെങ്ങാനും തീരുമാേ ഞങ്ങളുടെ ദുരിതമെന്നാണ് നാട്ടു കാരുടെ ചാേദ്യം.

ചുളഭാഗം ആപ്പിത്ര, മാഞ്ചിറ കലുങ്ക് തുടങ്ങിയ ഭാഗങ്ങളിൽ നിന്നും ശ്രീകുമാരമംഗലം ക്ഷേത്രത്തിലേക്കും എസ് കെ എം ഹയർ സെക്കണ്ടറി സ്കൂളിലേക്കും ഗവ: എൽ പി സ്കൂളിലേക്കും അംഗനവാടിയിലേക്കും കുമരകം മാർക്കറ്റിലേക്കും ഒക്കെ പോകേണ്ടവർ ഒരു ചെറിയ മഴ ചാറിയാൽ പാേലും നീന്തി നടക്കേണ്ട ദുരവസ്ഥയിലാണ് .

മലിനജലം കെട്ടിനിൽക്കുന്ന ഈ റോഡിലൂടെ ആയിരക്കണക്കിന് കുട്ടികളും പതിനായിരക്കണക്കിന് ഭക്തജനങ്ങളുമാണ് യാത്ര ചെയ്യുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2016 ഇൽ സ്വകാര്യ വ്യക്തികളും പഞ്ചായത്തും കൂടി കോൺക്രീറ്റ് ചെയ്ത് റോഡ് നവീകരിച്ചു. അതിനുശേഷം ഇന്നേവരെ റോഡ് നന്നാക്കുന്നതിനോ വെള്ളക്കെട്ട് മാറ്റുന്നതിനോ വേണ്ട നടപടികൾ ഉണ്ടായിട്ടില്ല. നാഷ്ണാന്ത്ര ഭാഗത്തേക്കുള്ള റോഡ് കോൺക്രീറ്റ് ചെയ്തു ഉയർത്തിയ കാരണം ആ ഭാഗത്തുള്ള വെള്ളവും വെള്ളക്കെട്ടിന് കാരണമായി മാറി.

വെള്ളത്തിന്റെ ഒഴുക്ക് തടസ്സപ്പെടുത്തുന്ന മതിൽക്കെട്ടിന് താഴെയുള്ള ഓടയാണു പ്രധാന പ്രശ്നം. ഈ റോഡു ഉയർത്തി സഞ്ചാരയോഗ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.