
കുമരകം : കുമരകം കോണത്താറ്റു പാലത്തിൻ്റെ സമീപത്തുകൂടിയുള്ള താല്ക്കാലിക റോഡിൽ കഴിഞ്ഞ ദിവസം ഏർപ്പെടുത്തിയ ഗതാഗത നിയന്ത്രണം ഇന്ന്
പിൻവലിച്ചു.
പാലത്തിന്റെ പ്രവേശന പാതയ്ക്കായി ഇരുവശവും കോൺക്രീറ്റ് തൂണുകൾ അടിച്ചു താഴ്ത്തുന്ന ജോലി നടത്തുന്നതിനാണ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയത്.
കോട്ടയം ഭാഗത്തുള്ള തൂണുകളിൽ അവസാനത്തെത് വാർക്കുന്നതിനായാണ് അഞ്ചു ദിവസത്തെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരുന്നത്. അഞ്ചാം ദിനമായ ഇന്നലെ വൈകുന്നേരത്തോടെ നിർമ്മാണം പൂർത്തിയായി ഈ റോഡിലൂടെ വലിയ വാഹനങ്ങൾക്ക് നേരത്തെ ഏർപ്പെടുത്തിയിരുന്ന നിരോധനം തുടരും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പാലത്തിൻ്റെ ഇരുവശങ്ങളിലേയും പ്രവേശന പാതക്കായി 13 വീതം 26തൂണുകളാണ് നിർമ്മിക്കേണ്ടത്. ഇതിൽ 24 എണ്ണത്തിന്റെയും നിർമ്മാണം പൂർത്തിയായി. അവശേഷിക്കുന്ന രണ്ടണ്ണം പടിഞ്ഞാറു വശത്തുള്ളതാണ് (ചേർത്തല ഭാഗം) അവയിൽ ഒരു വശത്തെ നിർമ്മാണം തടസപ്പെടാൻ കാരണം മുകളിലൂടെ കടന്നുപോകുന്ന വൈദ്യുതി ലെെനുകളാണ്.
എതിർ വശത്തെ സ്ഥലം ഏറ്റെടുക്കാത്തതിനാലാണ് നിർമ്മാണം മുടങ്ങിക്കിടക്കുന്നത്. തടസ്സങ്ങൾ ഉടൻ നീക്കുമെന്നും പ്രവേശനപാതയുടെ നിർമ്മാണം ഏതാനും മാസങ്ങൾക്കുള്ളിൽ പൂർത്തിയാക്കുമെന്നും കുമരകം പഞ്ചായത്ത് പ്രസിഡൻ്റ് ധന്യാ സാബു പറഞ്ഞു.
തടസ്സങ്ങൾ ഒഴിവാക്കി നിർമ്മാണ പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ ഉദ്യോഗസ്ഥർ അവസരമാെരുക്കണമെന്നും കോൺട്രാക്ടർ അലക്സ് പെരുമാലി അഭിപ്രായപ്പെട്ടു.