കുമരകം : ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ യൂ.പി വിഭാഗത്തിൽ സ്കൂളിലെ മുൻ പ്രധാനധ്യാപകനായിരുന്ന കെ ഭാസ്കരമേനോന്റെ സ്മരണാർത്ഥം സ്കൂളിൽ ലൈബ്രറി തുടങ്ങി. അദ്ദേഹത്തിന്റെ മകൾ ലക്ഷ്മി മേനോനാണു പുതുതായി ലൈബ്രറി നിർമ്മിച്ചു നൽകിയത്.
ഇതോടൊപ്പം സ്കൂളിന്റെ ഡൈനിങ് ഹാൾ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയായിരുന്ന വി.എം മാത്യു കിഴക്കേ വാലയിൽ നവീകരിച്ചു. രണ്ടിന്റെയും ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി ബിന്ദു നിർവഹിച്ചു..
സ്കൂൾ പി.ടി.എ പ്രസിഡണ്ട് വി.എസ് സുഗേഷ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കുമരകം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ധന്യ സാബു മുഖ്യപ്രഭാഷണം നടത്തി. ലക്ഷ്മി മേനോൻ മുഖ്യാതിഥിയായിരുന്നു. ബ്ലോക്ക് പഞ്ചായത്തംഗം മേഖലാ ജോസഫ്,

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഗ്രാമപഞ്ചായത്ത് അംഗങ്ങളായ വി.എൻ ജയകുമാർ, ദിവ്യ ദാമോദരൻ, പി.ഐ എബ്രഹാം, പൂർവ്വ വിദ്യാർത്ഥി സംഘടന ചെയർമാൻ വി.കെ ചന്ദ്രഹാസൻ, വി.എച്ച്.എസ്.ഇ പ്രിൻസിപ്പൽ പൂജ ചന്ദ്രൻ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് സുനിത പി.എം സ്വാഗതവും സ്കൂൾ എസ്.എം.സി ചെയർമാൻ ജേക്കബ് നന്ദിയും രേഖപ്പെടുത്തി.