video
play-sharp-fill

നെൽ കർഷകരെ ദ്രോഹിക്കുന്ന നടപടി അവസാനിപ്പിക്കണം: ബി ജെപി കുമരകം പഞ്ചായത്ത് കമ്മറ്റി പ്രതിഷേധിച്ചു.

നെൽ കർഷകരെ ദ്രോഹിക്കുന്ന നടപടി അവസാനിപ്പിക്കണം: ബി ജെപി കുമരകം പഞ്ചായത്ത് കമ്മറ്റി പ്രതിഷേധിച്ചു.

Spread the love

കുമരകം : നെൽകർഷകരെ ആത്മഹത്യയിലേക്ക് നയിക്കുന്ന സർക്കാരിന്റെ നടപടിക്കെതിരെ കുമരകം ബി.ജെ.പി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ യോഗം ചേർന്നു .

നെല്ല് സംഭരിച്ചു മാസങ്ങൾകഴിഞ്ഞും ഒട്ടുമിക്ക ബാങ്കുകളും പി.ആർ.എസ് പോലും പിടിക്കുന്നില്ല. വിളഞ്ഞ നെല്ല് സമയത്തിന് കൊയ്യാതിരിക്കുകയും, നെല്ലുസംഭരണം വൈകിയും, പി.ആർ.എസ് താമസിച്ചെഴുതി

ഇപ്പോൾ കർഷകർക്ക് പണം കൊടുക്കാതെയും, സർക്കാരും മില്ലുടമകളും കൂടി . കർഷകരെ ദ്രോഹിക്കുകയാണ്. കാർഷിക മേഖലയെ തകർക്കുന്ന ഈ നടപടിക്കെതിരെ വരും ദിവസങ്ങളിൽ ശ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ക്തമായ പ്രതിഷേധം നടത്താൻ ബിജെപി കുമരകം പഞ്ചായത്ത് കമ്മറ്റി തീരുമാനിച്ചു. യോഗത്തിൽ ജില്ലാ വൈസ് പ്രസിഡന്റ് ആന്റണി അറയിൽ മണ്ഡലം പ്രസിഡന്റ് അഭിലാഷ്

ശ്രീനിവാസൻ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു കിഷോർ സെക്രട്ടറി സനീഷ് എൻ.കെ എന്നിവർ സംസാരിച്ചു.