അമേരിക്കൻ യുവതീ-യുവാക്കളുടെ വിവാഹം മലയാള മണ്ണില്‍ നടത്തണമെന്ന് ആഗ്രഹം ; ജീവിതാഭിലാഷം സഫലമായത് കോട്ടയം കുമരകം സെന്‍റ് ജോണ്‍സ് ആറ്റാമംഗലം പള്ളിയില്‍

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കുമരകം: അമേരിക്കൻ യുവതീ-യുവാക്കളുടെ വിവാഹം മലയാള മണ്ണില്‍ നടത്തണമെന്ന ആഗ്രഹം ഇന്നലെ കുമരകം സെന്‍റ് ജോണ്‍സ് ആറ്റാമംഗലം പള്ളിയില്‍ സഫലമായി.ടെക്സാസില്‍നിന്നുള്ള ജാക്ക് പോള്‍ സഹര്‍ചുക്, ഡോണാ ആൻ പടനിലം എന്നിവരുടെ ജീവിതാഭിലാഷമാണ് ഇന്നലെ ഇംഗ്ലീഷ് വിവാഹ ശുശ്രൂഷയിലൂടെ നിറവേറിയത്.

കുമരകം സെന്‍റ് ജോണ്‍സ് ആറ്റാമംഗലം സുറിയാനി പള്ളിയില്‍ മലയാളത്തിലും സുറിയാനിയിലും വിശുദ്ധ കുര്‍ബാനയും മറ്റു ശുശ്രൂഷകളും നടന്നിട്ടുണ്ടെങ്കിലും പൂര്‍ണമായും ഇഗ്ലീഷില്‍ ഒരു ശുശ്രൂഷ നടത്തുന്നത് ഇദംപ്രഥമമായിയാണ്. ഫാ.പി.പി. എല്‍ദാേ ബംഗളൂവാണ് വിവാഹ ശുശ്രൂഷയുടെ മുഖ്യ കാര്‍മികത്വം വഹിച്ചത്. ഫാ. ജെറി കുര്യൻ തിരുവല്ല, ഫാ. കുര്യൻ മാത്യു വടക്കേപ്പറമ്ബില്‍, ഫാ.തോമസ് വേങ്കടത്ത്, ഫാ. അജു ഫിലിപ്പ് കാോട്ടപ്പുറം, വികാരി ഫാ. വിജി കുരുവിള എടാട്ട്, ഫാ. താോമസ് ജയിംസ് കണ്ടമുണ്ടാരില്‍ എന്നിവര്‍ സഹകാര്‍മികത്വം വഹിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അമേരിക്കയിലെ ടെക്സാസ് ഭദ്രാസനത്തിലെ സെന്‍റ് ഇഗ്നാത്തിയോസ് മലങ്കര സിറിയൻ കത്തീഡ്രല്‍ ഇടവകാംഗങ്ങളാണ് വധൂവരന്മാരും കുടുംബങ്ങളും. ജാക്ക് പോള്‍, റാോഡ് സഹര്‍ചുക്- എലൻ സഹര്‍ചുക് ദന്പതികളുടെ പുത്രനും ഡോണാ ആൻ, പാക്കില്‍ സെന്‍റ് തോമസ് പള്ളി ഇടവകാംഗങ്ങളായ ജോസ് -സൂസൻ പടനിലം ദന്പതികളുടെ പുത്രിയുമാണ്. 2006ലാണ് അമേരിക്കയില്‍ സ്ഥിരതാമസമാക്കിയത്.

പള്ളി വികാരി ഫാ. വിജി കുരുവിള എടാട്ട്, ഫാ. തോമസ് ജയിംസ് കണ്ടമുണ്ടാരില്‍, ട്രസ്റ്റി പി.വി. ഏബ്രഹാം കല്ലിപ്പുറം, സെക്രട്ടറി റാോ ബിൻ കെ. തോമസ് കട്ടത്തറ എന്നിവരുടെ നേതൃത്വത്തിലുള്ള പള്ളി ഭരണസമിതിയാണ് ഇംഗ്ലീഷ് വിവാഹശുശ്രൂഷയ്ക്കുവേണ്ട സാഹചര്യം ഒരുക്കിയത്. വേമ്ബനാട്ടുകായല്‍ തീരത്തുള്ള ബാക്ക് വാട്ടര്‍ റിപ്പിള്‍സില്‍ ആയിരുന്നു വിവാഹവിരുന്നൊരുക്കിയത്.