തോടിനു കുറുകെ വൈദ്യുതി പോസ്റ്റ് ചരിഞ്ഞ് അപകടാവസ്ഥയിൽ; പോസ്റ്റിന് താങ്ങായി തെങ്ങോല

Spread the love

സ്വന്തം ലേഖകൻ
കുമരകം വൈദ്യുതി പോസ്റ്റ് അപകടാവസ്ഥയിലാണ് എന്ന വിവരം കെ എസ് ഇ ബി ഓഫീസിൽ അറിയിച്ചിട്ടും അധികൃതർക്ക് അനക്കമില്ല.
കുമരകം പഞ്ചായത്ത് നാലാം വാർഡിൽ വള്ളാറ പള്ളിക്കും പള്ളിയുടെ കന്യാസ്ത്രി മഠത്തിനും ഇടയിലുള്ള ഇടവഴിയിൽ സ്ഥാപിച്ചിരിക്കുന്ന വൈദ്യുതി പോസ്റ്റ് ആണ്ചെരിഞ്ഞ് അപകടാവസ്ഥയിൽ നിൽക്കുന്നത്.

video
play-sharp-fill

നിലവിൽ പോസ്റ്റ് ഇടത്തോട്ടിൽ പതിക്കുന്ന അവസ്ഥയിലായാണ് നിൽപ്പ്. ഇടത്തോടിന് മറുകരയിലെ പുരയിടത്തിൽ നിലക്കുന്ന തെങ്ങിലേക്ക് പതിക്കുന്ന സ്ഥിതിയിലാണ് പോസ്റ്റ് ഇപ്പൊൾ നിലകൊള്ളുന്നത്.

വൈദ്യുതി കണക്ഷനോടു കൂടി തോട്ടിലേക്ക് വീണാൽ വള്ളത്തിൽ സഞ്ചരിക്കുന്നവർക്കും തോട്ടിൽ ഇറങ്ങുന്നവർക്കും ജീവഹാനി വരെ സംഭവിക്കാനിടയുണ്ട്. മറുകരയിലെ തെങ്ങിൽ തട്ടി വീണാലും അപകടമുണ്ടാക്കുമെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടി. വൈദ്യുതി ഓഫീസിലും ബന്ധപ്പെട്ട അധികാരികളോടും പരാതിപ്പെട്ടിട്ടും നടപടികൾ ഒന്നും സ്വീകരിക്കുകയോ കാേൺക്രീറ്റ് പോസ്റ്റ് നേരേയാക്കി അപകടഭീതി ഒഴിവാക്കുകയാേ ചെയ്തിട്ടില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group