കുമരകം കലാഭവൻ റിപ്പബ്ലിക് ദിനാഘോഷം : ദേശീയ പതാക ഉയർത്തൽ , ദേശഭക്തിഗാനാലാപനം:

Spread the love

 

സ്വന്തം ലേഖകൻ
കുമരകം: കുമരകം കലാഭവന്റെ ആഭിമുഖ്യത്തിൽ റിപ്പബ്ലിക്ക് ദിനാഘോഷം സംഘടിപ്പിക്കും. റിപ്പബ്ലിക് ദിനമായ 26
ന് രാവിലെ 9.30 -ന് കലാഭവൻ മന്ദിരാങ്കണത്തിലാണ് ആഘോഷപരിപാടികൾ നടക്കുക. കലാഭവൻ പ്രസിഡന്റ് എം.എൻ ഗോപാലൻ ശാന്തിയുടെ അദ്ധ്യക്ഷതയിൽ കൂടുന്ന

റിപ്പബ്ലിക്ക് ദിനാഘോഷ ചടങ്ങ് ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് അംഗം കവിത ലാലു ഉദ്ഘാടനം ചെയ്യും. കലാഭവൻ വൈസ് പ്രസിഡൻ്റ് പി.എസ് സദാശിവൻ റിപ്പബ്ലിക്ക് ദിന സന്ദേശം നൽകും.

യോഗത്തിൽ കലാഭവൻ ഭാരവാഹികളായ എസ്.ഡി പ്രേംജി, പി.കെ മനോഹരൻ, ജഗദമ്മ മോഹനൻ എന്നിവർ സംസാരിക്കും. രാവിലെ നടക്കുന്ന ചടങ്ങിൽ ദേശീയ പതാക ഉയർത്തുകയും ദേശഭക്തിഗാനങ്ങൾ ആലപ്പിക്കുകയും ചെയ്യും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group