
സ്വന്തം ലേഖകൻ
കുമരകം : പാട്ടു പാടാൻ കഴിവുള്ളവർക്ക് ഒരു വേദി ഒരുക്കുകയാണ് കുമരകം
കലാഭവൻ . കലാഭവൻ്റെ ആഭിമുഖ്യത്തിൽ, കലാ സാംസ്കാരിക കൂട്ടായ്മയുടെ ഭാഗമായി, പാടുവാൻ ആഗ്രഹിക്കുന്നവർക്ക് കുമരകം കലാഭവനിൽ പാട്ടു കൂട്ടം എന്ന പേരിൽവേദി ഒരുങ്ങുകയാണ്.
നവംബർ 26 (ഞായർ) ഉച്ചക്ക് ശേഷം 3ന് കലാഭവൻ ഹാളിലാണ് പാട്ട് നടക്കുക .മുൻ കോട്ടയം ജില്ലാ പഞ്ചായത്ത് മെമ്പർ ജയേഷ് മോഹൻ ഉദ്ഘാടനം ചെയ്യും. ആദ്യം വയലാർ ഗാനങ്ങളാണ് പാട്ടു കൂട്ടത്തിൽ ആലപിക്കുന്നത്. തുടർന്നുള്ള എല്ലാ മാസവവും കലാഭവനിൽ പാട്ടുകൂട്ടം വേദി ഉണ്ടായിരിക്കുന്നതാണ്.


