video
play-sharp-fill

കൊവിഡ് ബാധിതരെ സഹായിക്കാനുള്ള സ്‌നേഹവണ്ടി കുമാരനല്ലൂരിൽ പ്രയാണം തുടങ്ങി

കൊവിഡ് ബാധിതരെ സഹായിക്കാനുള്ള സ്‌നേഹവണ്ടി കുമാരനല്ലൂരിൽ പ്രയാണം തുടങ്ങി

Spread the love

സ്വന്തം ലേഖകൻ

കുമാരനല്ലൂർ: കൊവിഡ് ബാധിതരെ സഹായിക്കുന്നതിനുള്ള സി.പി.എം കുമാരനല്ലൂർ ഈസ്റ്റ് ലോക്കൽ കമ്മിറ്റിയുടെ സ്‌നേഹവണ്ടി പ്രയാണം തുടങ്ങി. പാറമ്പുഴ മെരിസ്റ്റം ഇവന്റ് മാനേജ്‌മെന്റ് ഗ്രൂപ്പിലെ പ്രിൻസ്, അലൻ എന്നിവരാണ് സ്‌നേഹവണ്ടി സ്‌പോൺസർ ചെയ്തത്.

കൊവിഡ് രോഗികൾക്ക് സഹായം എത്തിക്കുന്നതിനൊപ്പം പൾസ് ഓക്‌സിമീറ്ററും വാഹനത്തിൽ ക്രമീകരിച്ചിട്ടുണ്ട്. വെള്ളൂപ്പറമ്പിൽ ചേർന്ന യോഗത്തിൽ ലോക്കൽ സെക്രട്ടറി വി.ആർ പ്രസാദ് സ്‌നേഹവണ്ടി ഫ്‌ളാഗ് ഓഫ് ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഏരിയ കമ്മിറ്റി അംഗം സി.ടി പ്രദീപ്, ലോക്കൽ കമ്മിറ്റി അംഗം ടി.ഗോപകുമാർ, ഡി.വൈ.എഫ്.ഐ ബ്ലോക്ക് ജോയിന്റ് സെക്രട്ടറി പ്രതാപ് ചന്ദ്രൻ, മേഖലാ പ്രസിഡന്റ് കെ.ജെ ഡോമിനിക് എന്നിവർ പ്രസംഗിച്ചു.