play-sharp-fill
കുമളി മുതൽ 35ാം മൈൽ വരെ അപകട മേഖല; മണ്ഡല മകരവിളക്ക് കാലം ആരംഭിക്കാനിരിക്കെ ദേശീയപാതയോരം തകർന്ന് കിടക്കുന്നു; അപകടം കൺമുന്നിൽ കണ്ടിട്ടും  അധികൃതർക്ക് അനക്കമില്ല; പ്രതിഷേധവുമായി 24 X 7 ടാക്സി കൂട്ടായ്മ

കുമളി മുതൽ 35ാം മൈൽ വരെ അപകട മേഖല; മണ്ഡല മകരവിളക്ക് കാലം ആരംഭിക്കാനിരിക്കെ ദേശീയപാതയോരം തകർന്ന് കിടക്കുന്നു; അപകടം കൺമുന്നിൽ കണ്ടിട്ടും അധികൃതർക്ക് അനക്കമില്ല; പ്രതിഷേധവുമായി 24 X 7 ടാക്സി കൂട്ടായ്മ

സ്വന്തം ലേഖകൻ

പീരുമേട്: മണ്‌ഡല മകരവിളക്ക് സീസൺ ആരംഭിക്കാനിരിക്കേ കുമളി മുതൽ 35ാംമൈൽ വരെയുള്ള യാത്ര ദുരന്ത യാത്രയായി മാറുകയാണ്.

യാതൊരു മുന്നൊരുക്കവും അധികൃതരുടെ ഭാഗത്തു നിന്ന് ഇതുവരെ ഉണ്ടായിട്ടില്ല.
കനത്ത മഴയിൽ റോഡിന്റെ സൈഡുകൾ ഇടിഞ്ഞിരിക്കുകയാണ്. വാഹനങ്ങൾക്ക് ഇത് ഭീഷണി ഉയർത്തുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അപകടകരമാം വിധം ഉണങ്ങിയ മരങ്ങൾ റോഡിലേക്ക് നിൽക്കുന്നുണ്ട്. മരങ്ങൾ വെട്ടിക്കളയാൻ നടപടി സ്വീകരിക്കുന്നില്ല.
ഈ മരങ്ങൾ വാഹനങ്ങൾക്ക് മുകളിലേക്ക് ഏത് സമയവും ഒടിഞ്ഞ് വീഴാം

കനത്ത മഴയെ തുടർന്ന വെള്ളം ഒഴുകി റോഡിന്റെ ഇരുവശത്തേയും മണ്ണ് ഒലിച്ച് പോയി വലിയ കുഴികൾ രൂപപ്പെട്ടിട്ടുണ്ട്. ഇതു മൂലം സ്ഥിരമായി അപകടങ്ങൾ ഉണ്ടാകുന്നു.

റോഡിനിരുവശവും കാട് മൂടിയ നിലയിലാണ്. എതിരേ വരുന്ന വാഹനങ്ങളുടെ കാഴ്ച മറയ്ക്കും വിധമാണ് കാട് വളർന്നു നില്ക്കുന്നത്. സൈൻ ബോർഡുകൾ പോലും വായിക്കുവാൻ സാധിക്കാത്ത വിധം മൂടപ്പെട്ടു കിടക്കുകയാണ്.

ശബരിമലസീസൺ ആരംഭിക്കുവാനിരിക്കേ ദേശീയപാതാ അധികാരികൾ ഇതെല്ലാം കണ്ടില്ലെന്ന് നടിക്കുകയാണ്.

ഇതിനെതിരെ കഴിഞ്ഞ ദിവസം പീരുമേട്ടിൽ ടാക്സി സംഘടനയായ തണൽ 24 X 7 കൂട്ടായ്മ യോഗം ചേർന്ന് കോടതിയെ സമീപിക്കുവാൻ തീരുമാനിച്ചു. യോഗത്തിൽ ഓൾ ഇന്ത്യാ സെക്രട്ടറി പ്രതിഷ് പീറ്റർ, സജിമോൻ , അജയകുമാർ , ഗോപകുമാർ , ബിനു,രാജേഷ്, എം എസ് മോഹനൻ , രവി ,മധു എന്നിവർ സംസാരിച്ചു. ഉടൻ തീരുമാനം ഉണ്ടാകണമെന്ന് യോഗം ആവശ്യപ്പെട്ടു.