
കുടുംബശ്രീ ദേശീയ സരസ് മേളയിലെത്തുന്നവരെ ഇനി വരവേൽക്കുക ഇരുപതടി ഉയരത്തിലുള്ള കൂറ്റൻ സാന്താക്ലോസ്…! ഒറ്റദിവസം കൊണ്ട് മേളയിലെത്തുന്നവരുടെ സെൽഫി പോയിന്റായി സാന്താക്ലോസ്
സ്വന്തം ലേഖിക
കോട്ടയം: കുടുംബശ്രീ ദേശീയ സരസ് മേളയിലെത്തുന്നവരെ ഇനി വരവേൽക്കുക ഇരുപതടി ഉയരത്തിലുള്ള കൂറ്റൻ സാന്താക്ലോസ്.
കോട്ടയം നാഗമ്പടത്തെ സരസ് വേദിയുടെ കവാടത്തിനു സമീപമാണ് ക്രിസ്മസ് ആഘോഷത്തിന് ഹരംപകർന്ന് സാന്താക്ലോസിനെ സ്ഥാപിച്ചത്. ഒറ്റദിവസം കൊണ്ട് മേളയിലെത്തുന്നവരുടെ സെൽഫി പോയിന്റായി സാന്താക്ലോസ് മാറിക്കഴിഞ്ഞു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

നൈലോൺ തുണിയിൽ കാറ്റു നിറച്ച് ബലൂൺ രൂപത്തിലാണ് സാന്താക്ലോസിനെ നിർമിച്ചിരിക്കുന്നത്. വലിയ എയർ പമ്പ് ഉപയോഗിച്ച് നൽകുന്ന കാറ്റിന്റെ ബലത്തിലാണ് നിൽപ്പ്. കുട്ടികളിലും മുതിർന്നവരിലും കൗതുകമുണർത്തുകയാണ് സാന്താ.
Third Eye News Live
0