കുടുംബശ്രീയുടെ കീഴിലെ സംഘാംഗങ്ങളായ വീട്ടമ്മമാർ സ്വാതന്ത്ര്യദിന റാലിയില്‍ പങ്കെടുത്തില്ല; അടുത്ത എ.ഡി.എസ് യോഗത്തില്‍ 500 രൂപ പിഴ നല്‍കണമെന്ന് നോട്ടിസ് ; പങ്കെടുക്കാതിരുന്നത് രോഗികളും രോഗികള്‍ക്ക് കൂട്ടിരുന്നവരും

Spread the love

ഇടുക്കി : സ്വാതന്ത്ര്യദിന റാലിയില്‍ പങ്കെടുക്കാത്ത വീട്ടമ്മമാര്‍ക്ക് 500 രൂപ പിഴ.

video
play-sharp-fill

75ാം സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി നെടുങ്കണ്ടം പഞ്ചായത്ത് നടത്തിയ സ്വാതന്ത്ര്യദിന റാലിയില്‍ പങ്കെടുക്കാന്‍ കഴിയാത്ത എല്ല സംഘാംഗങ്ങളും 500 രൂപ പിഴ അടുത്ത എ.ഡി.എസ് യോഗത്തില്‍ നല്‍കണ’മെന്നാണ്​ നോട്ടീസ് നല്‍കിയിരിക്കുന്നത്. കുടുംബശ്രീയുടെ കീഴിലെ സംഘാംഗങ്ങള്‍ക്കാണ്​ പിഴ ചുമത്തിയത്​.

കൂടാതെ യൂണി സെറ്റ് സാരിയും നിര്‍ബന്ധമാക്കിയ സംഘങ്ങളും പഞ്ചായത്തിലുണ്ട്. രോഗികളും രോഗികള്‍ക്ക് കൂട്ടിരുന്നവരും മറ്റുമാണ് റാലിയില്‍ പങ്കെടുക്കാതിരുന്നത്. മഴ മൂലം ആഴ്ചകളായി തോട്ടത്തിലും മറ്റും പണിക്ക് പോകാന്‍ കഴിയാതിരുന്ന പല വീട്ടമ്മമാര്‍ക്കും ഇത്​ ആഘാതമായി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group