video
play-sharp-fill
കുടുംബശ്രീ വനിതകൾ നിർമ്മിച്ച ലൈഫ് ഭവനം,ജില്ലയിൽ ആദ്യത്തേത് കുറിച്ചിയിൽ.  താക്കോൽദാനം സി.എഫ് തോമസ് എം.എൽ.എ നിർവഹിച്ചു

കുടുംബശ്രീ വനിതകൾ നിർമ്മിച്ച ലൈഫ് ഭവനം,ജില്ലയിൽ ആദ്യത്തേത് കുറിച്ചിയിൽ. താക്കോൽദാനം സി.എഫ് തോമസ് എം.എൽ.എ നിർവഹിച്ചു

സ്വന്തംലേഖകൻ

കോട്ടയം: കുടുംബശ്രീ കൺസ്ട്രക്ഷൻ ഗ്രൂപ്പിന്റെ നേതൃത്വത്തിൽ നിർമ്മാണം പൂർത്തീകരിച്ച ജില്ലയിലെ ആദ്യത്തെ ലൈഫ് ഭവനത്തിന്റെ താക്കോൽദാക്കം കുറിച്ചിയിൽ സി.എഫ് തോമസ് എം.എൽ.എ നിർവഹിച്ചു . സ്ത്രീകൾ അടുക്കളയിൽ നിന്ന് സമൂഹത്തിന്റെ എല്ലാ മേഖലകളിലേക്കും കടന്നു വരികയാണ് ,നാടിന്റെ ശ്രദ്ധ പിടിച്ച് പറ്റി വീട് നിർമ്മിച്ചതോടെ കുടുംബശ്രീ പ്രവർത്തകരിലൂടെ പുതിയ റെക്കോർഡാണ് കുറിച്ചി പഞ്ചായത്ത് സൃഷ്ടിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അതോടൊപ്പം കുടുംബശ്രീ പ്രവർത്തകർ ഈ പ്രവർത്തനങ്ങളിലൂടെ ആദരിക്കപ്പെടുകയാണെന്നും ,വീടു നിർമ്മിക്കാൻ നേതൃത്വം നൽകിയ എല്ലാവരെയും അഭിനന്ദിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൺസ്ട്രക്ഷൻ ഗ്രൂപ്പിലെ അംഗങ്ങൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും എം.എൽ.എ നിർവഹിച്ചു.
കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ എക്സാത്ത് പരിശീലന ഏജൻസിയുടെ സഹകരണത്തോടെ കുറിച്ചി, പായിപ്പാട്, വാകത്താനം, മാടപ്പള്ളി ,കുറിച്ചി സി.ഡി എസുകളിലായി പ്രത്യേക പരിശീലനം നേടിയ 34 വനിതകളാണ് നിർമ്മാണ പ്രവർത്തനങ്ങളിൽ ഏർപെട്ടത് . ഇതോടൊപ്പം ജില്ലയിൽ മറ്റു സ്ഥലങ്ങളിലും വനിതാ പ്രവർത്തകരുടെ നേതൃത്വത്തിൽ വീടുകളുടെ നിർമ്മാണം പുരോഗമിക്കുകയാണ്. ജില്ലയിലെ വനിതാ കൺസ്ട്രക്ഷൻ ഗ്രൂപ്പിലൂടെ നിർമ്മാണമേഖലയിൽ പുതിയൊരു യുഗം സൃഷ്ടിക്കുകയാണ് കുടുംബശ്രീ ജില്ലാ മിഷൻ. കുറിച്ചി ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മനോജ് ജോർജ് അദ്ധ്യക്ഷത വഹിച്ചു. വികസന കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ അരുൺ ബാബു സ്വാഗതം പറഞ്ഞു. സി.ഡി.എസ് ചെയർപേഴ്സൺ നന്ദി പറഞ്ഞു.
ജില്ലാ മിഷൻ കോർഡിനേറ്റർ പി.എൻ സുരേഷ് ,ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലൂസി ജോസഫ് ,ജില്ലാ മിഷൻ അസിസ്റ്റന്റ് കോർഡിനേറ്റർ ബിനോയ് കെ ജോസഫ് , ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് രാജഗോപാൽ, വാർഡ് മെമ്പർ കെ. ഡി സുഗതൻ ,മെമ്പർമാരായ സുജാത, മഞ്ചീഷ്, ബിന്ദു രമേശ്, പങ്കജാക്ഷൻ,പ്രീതകുമാരി ,അശ്വതി ,പ്രോഗ്രാം മാനേജർ പ്രശാന്ത് ശിവൻ, മെമ്പർ സെക്രട്ടറി വി.ആർ ബിന്ദു മോൻ എക്സാത്ത് പരിശീലകൻ അനിയൻകുഞ്ഞ്, സി.ഡി.എസ് ചെയർപേഴ്സൺമാർ,സി.ഡി.എസ് അക്കൗണ്ടന്റ് അർച്ചന വിനോദ്, ബ്ലോക്ക് കോർഡിനേറ്റേർമാർ, കുടുംബശ്രീ പ്രവർത്തകർ തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.