video
play-sharp-fill
കുടുംബം കുളമാക്കി ഹരി തകർത്തത് അൻപത് സ്ത്രീകളുടെ ജീവിതം:  കുടുംബം തകർക്കാൻ ഹരിയുടെ വ്യാജ അക്കൗണ്ട് ചാറ്റി്ംഗ് ; വ്യാജ സ്ത്രീകളുടെ അക്കൗണ്ട് വഴി ഭർത്താക്കൻമാരോട് അശ്ലീല ചാറ്റിംഗ്:  സ്ത്രീകളെ കെണിയിൽ വീഴ്തി ചതിക്കുന്ന വിരുതൻ അരീപ്പറമ്പ് ഹരി ഒടുവിൽ പൊലീസിന്റെ പിടിയിലായി

കുടുംബം കുളമാക്കി ഹരി തകർത്തത് അൻപത് സ്ത്രീകളുടെ ജീവിതം: കുടുംബം തകർക്കാൻ ഹരിയുടെ വ്യാജ അക്കൗണ്ട് ചാറ്റി്ംഗ് ; വ്യാജ സ്ത്രീകളുടെ അക്കൗണ്ട് വഴി ഭർത്താക്കൻമാരോട് അശ്ലീല ചാറ്റിംഗ്: സ്ത്രീകളെ കെണിയിൽ വീഴ്തി ചതിക്കുന്ന വിരുതൻ അരീപ്പറമ്പ് ഹരി ഒടുവിൽ പൊലീസിന്റെ പിടിയിലായി

തേർഡ് ഐ ബ്യൂറോ
കോട്ടയം: കുടുംബം തകർത്ത് മറ്റുള്ളവരുടെ ഭാര്യമാരെ തട്ടിയെടുത്ത് ലൈംഗികമായി ഉപയോഗിക്കാൻ പ്രത്യേക വിരുതുണ്ട് ഹരിയ്ക്ക്. അൻപതിലേറെ സ്ത്രീകളുടെ കുടുംബം തകർത്ത ശേഷം, ഇവരെ സ്വന്തം വരുതിയിൽ നിർത്തി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതായിരുന്നു ഹരിയുടെ പരാതി. ഹരിയുടെ ഭീഷണിയ്ക്ക് മുന്നിൽ വഴങ്ങാതെ പരാതിയുമായി രംഗത്ത് എത്തിയ വീട്ടമ്മയാണ് പ്രതിയെ പൊലീസിനു മുന്നിൽ കുടുക്കിയത്. അരീപ്പറമ്പ് സ്വദേശിയായ വീട്ടമ്മയുടെ പരാതിയിൽ അരീപ്പറമ്പ് തോട്ടപ്പള്ളിൽ വീട്ടിൽ പ്രദീഷ് കുമാറി (ഹരി -25)യെയാണ് ജില്ലാ പൊലീസ് മേധാവി ഹരിശങ്കറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
യാദൃശ്ചികമായെന്ന വണ്ണം സ്ത്രീകളെ പരിചയപ്പെട്ട ശേഷമാണ് ഇയാൾ തന്റെ താല്പര്യങ്ങൾക്ക് സ്ത്രീകളെ ഉപയോഗിക്കുന്നത്. സ്ത്രീകളുമായി ആദ്യം പരിചയപ്പെടുന്ന പ്രതി ഇവരോട് മാന്യമായി പെരുമാറും. തുടർന്ന് ഇവരുടെ ഫെയ്‌സ്ബുക്ക്, വാട്‌സ്അപ്പ് അക്കൗണ്ടുകൾ വഴി ചാറ്റ് ചെയ്ത് അടുപ്പം സ്ഥാപിക്കും. തുടർന്ന് ഇവരുടെ വ്യക്തിപരമായ വിവരങ്ങൾ ചോദിച്ച് മനസിലാക്കും. കുടുംബ പ്രശ്‌നങ്ങൾ ഉള്ളവരാണെന്ന് കണ്ടെത്തിയാൽ ഇവരോട് കൂടുതൽ അടുപ്പം കാട്ടും. തുടർന്ന് ഭർത്താവിന്റെ വിശദാംശങ്ങൾ ചോദിച്ച് മനസിലാക്കും. തുടർന്ന് ഫർത്താവിന്റെ ഫെയ്‌സ്ബുക്ക് അക്കൗണ്ട് കണ്ടെത്തും. സ്ത്രീയുടെ പേരിൽ പ്രതീഷ് വ്യാജ ഫെയ്‌സ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കിയ ശേഷം ഈ അക്കൗണ്ട് വഴി ഭർത്താവുമായി ചാറ്റ് ചെയ്യും. ലൈംഗിക ചുവയോടെ ഭർത്താവിനോട് ചാറ്റ് ചെയ്യുകയും, ഈ സ്ത്രീൻ ഷോട്ടുകൾ ഭാര്യയ്ക്ക് അയച്ച് നൽകുകയും ചെയ്യും. ഇത്തരത്തിൽ കുടുംബ പ്രശ്‌നങ്ങൾ ഉണ്ടാക്കിയ ശേഷമാണ് പ്രതി സ്ത്രീകളെ ആകർഷിക്കുന്നത്.
തുടർന്ന് ഇയാൾ സ്ത്രീകളെ വീഡിയോ കോളിന് ക്ഷണിക്കും. നഗ്നവീഡിയോ കോളും, അശ്ലീല ചിത്രങ്ങൾ അയച്ച് നൽകുകയും ചെയ്യുന്ന പ്രതി പിന്നീട് ഈ ചിത്രങ്ങൾ ഉപയോഗിച്ച് ബ്ലാക്ക്‌മെയിൽ ചെയ്യും. സ്ത്രീകളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് ഉപയോഗിച്ചും ഇയാൾ സ്ത്രീകളെ ബ്ലാക്ക്‌മെയിൽ ചെയ്യുന്നുണ്ട്. പിന്നീട്, ഈ യുവതികളുടെ ജീവിതം നിയന്ത്രിക്കുന്നത് പ്രതിയായിരിക്കും.
ഇയാൾ എപ്പോൾ ആവശ്യപ്പെട്ടാലും നിമിഷങ്ങൾക്കകം  പറയുന്ന സ്ഥലത്ത് ഇവർ എത്തി ഇരിക്കണം.  ഭർത്താവുമായി അധികം സഹകരണം പാടില്ല.  ഭർത്താവുമായി ഒന്നിച്ച് എവിടെയും  പോകാൻ പാടില്ല.  വിളിക്കുന്ന സമയത്ത് കൃത്യമായി ഫോൺ എടുത്തിരിക്കണം. വാട്‌സ് ആപ്  അയക്കുന്ന മെസ്സേജുകൾക്ക്  ഉടൻ തന്നെ മറുപടി അയച്ചിരിക്കണം.   രാത്രി എത്ര വൈകിയാലും ചാറ്റ് ചെയ്യാനും വീഡിയോ കാൾ അറ്റൻഡ് ചെയ്യാനും സാധിക്കണം എവിടെ പോകണമെങ്കിലും അനുവാദം ചോദിച്ചിരിക്കണം ഇങ്ങനെ പോകുന്നു   ഇയാൾ ഇരകളുടെ മേൽ  അടിച്ചേൽപ്പിക്കുന്ന നിബന്ധനകൾ. അങ്ങിനെ അല്ല എങ്കിൽ കുടുംബം നശിപ്പിക്കും എന്ന ഭീഷണി നിരന്തരം മുഴക്കികൊണ്ടിരിക്കും ചാറ്റ് തുടങ്ങുന്നതിനു മുന്പ് അവർ തന്നെയാണ് ചാറ്റ് ചെയ്യുന്നത് എന്ന് ഉറപ്പിക്കാൻ ഇയാൾ ഓരോരുത്തർക്കും നൽകിയിട്ടുള്ള പ്രത്യേക കോഡ് ടൈപ്പ് ചെയ്യണം.  കോഡ് ടൈപ്പ് ചെയ്യാൻ മറന്നു പോയാൽ  നല്ല തെറി അഭിഷേകം കിട്ടും.   വാട്‌സ്ആപ്പിലെ ചാറ്റുകൾ ഓരോ ദിവസവും ക്ലിയർ ചെയ്ത് സ്‌ക്രീൻ ഷോട്ടുകൾ അയച്ചിരിക്കണം.   ഒരു  സ്ത്രീയോട്  ഇയാൾ പറഞ്ഞത് നീ എന്റെ  അറുപത്തെട്ടാമത്തെ  ഇരയാണ് എന്നാണ്.  2021 നു മുന്പ് നൂറു തികയ്ക്കണം എന്നാണു ഇയാൾ ആഗ്രഹം പറഞ്ഞിരുന്നത്.  തന്റെ  ഇംഗിതങ്ങൾക്ക്  വശംവദരാകാതിരുന്ന പലരുടെയും കുടുംബ ജീവിതം തകർത്തിട്ടുണ്ടെന്നു പുതിയ ഇരകളോട് ഇയാൾ പറയാറുണ്ട്. ഇയാളുമൊത്തുള്ള മോർഫ് ചെയ്ത നഗ്‌നഫോട്ടോകൾ അവർക്ക് അയച്ചു നൽകുകയും ഇവളുടെ ജീവിതം ഞാൻ തകര്ത്തതാണ്  എന്ന്  അവരോടു പറയുകയും ചെയ്യും.  പേടിച്ചു പോകുന്ന സ്ത്രീകൾ ഇയാൾക്ക് പൂർണ്ണമായും അടിമപ്പെടുന്നു. ഇവരുടെ ദിനചര്യകൾ പരോശോധിക്കാനായി  പലപ്പോഴും ഇവർ അറിയാതെ തന്നെ  സമാന്തരമായി ഇയാൾ സഞ്ചരിക്കുകയും വൈകുന്നേരം  അവർ സഞ്ചരിച്ച വഴികളെ പറ്റി അവരോടു പറയുകയും നീ എവിടെ പോയാലും ഞാൻ അറിയും എന്നും എന്റെ അനുചരന്മാർ  ഇപ്പോഴും നിന്നെ നിരീക്ഷിക്കുന്നുണ്ടെന്നും  പറഞ്ഞ് അവരെ ഭീതിയിൽ ആക്കുന്നു.  ഇരകൾ സഞ്ചരിക്കുന്ന വഴികളിൽ പലപ്പോഴും അപ്രതീക്ഷിതമായി പ്രത്യക്ഷപ്പെട്ട്   അരയിൽ  തിരുകി വച്ചിരിക്കുന്ന കളിത്തോക്ക് കാട്ടി  ഭീഷണിപ്പെടുത്തി ബൈക്കിലോ കാറിലോ ഒക്കെ വീട്ടമ്മമാരെ കയറ്റിക്കൊണ്ടു പോകാറുള്ളതായും പരാതി ഉയർന്നിട്ടുണ്ട്.
ഇയാളുടെ ലാപ് ടോപ്പിൽ ഇയാളുമായി അടുപ്പമുള്ള നിരവധി സ്ത്രീകളുടെ നഗ്‌നചിത്രങ്ങൾ മോർഫ് ചെയ്തത്  ഓരോ ഫോൾഡറുകളിലായി  സൂക്ഷിച്ചിട്ടുണ്ട്.  ഉയർന്ന കമ്പനിയിൽ ഉദ്യോഗമുണ്ടെന്നും പോലീസിലും മറ്റു എല്ലാ വകുപ്പുകളിലും  പിടിപാടുണ്ടെന്നും തന്നെ ആർക്കും ഒന്നും ചെയ്യാൻ സാധിക്കില്ലന്നും വീട്ടമ്മമാരെ ഇയാൾ ഭയപ്പെടുത്തിയിരുന്നു.
ജില്ലാ പോലിസ് മേധാവി ഹരിശങ്കർ ഐ പി എസ് ന്റെ നിർദ്ദേശത്തെ തുടർന്ന് കോട്ടയം ഡി വൈ എസ് പി  ആർ ശ്രീകുമാറിന്റെ നേതൃത്വത്തിൽ  ഡി വൈ എസ് പി  ഓഫീസിലെ എ എസ് ഐ ഉദയകുമാർ , മുരളീ മോഹനൻ നായർ, കെ ആർ പ്രസാദ്  സീനിയർ സിവിൽ പോലിസ് ഓഫീസർ  അരുൺ കുമാർ കെ ആർ ,  രാധാകൃഷ്ണൻ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. ഏറ്റുമാനൂർ ഇൻസ്‌പെക്ടർ മഞ്ജുലാലിന്റെ നേതൃത്വത്തിലാണ് കേസ് അന്വേഷിക്കുന്നത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.