play-sharp-fill
കൂടത്തായി കൊലപാതക കേസ്: പ്രതി ജോളി ജയിലിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചു : ഇന്ന് പുലർച്ചെ അഞ്ചുമണിയോടെ രക്തം വാർന്ന നിലയിൽ ജയിലിൽ കണ്ടെത്തുകയായിരുന്നു

കൂടത്തായി കൊലപാതക കേസ്: പ്രതി ജോളി ജയിലിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചു : ഇന്ന് പുലർച്ചെ അഞ്ചുമണിയോടെ രക്തം വാർന്ന നിലയിൽ ജയിലിൽ കണ്ടെത്തുകയായിരുന്നു

സ്വന്തം ലേഖകൻ

കോഴിക്കോട്: കൂടത്തായി കൊലപാതക കേസ് പ്രതി ജോളി ജയിലിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഇന്ന് പുലർച്ചെ അഞ്ചുമണിയോടെ രക്തം വാർന്ന നിലയിൽ ജോളിയെ ജയിലിൽ കണ്ടെത്തുകയായിരുന്നു.

 

 

കൈ ഞെരമ്ബ് മുറിച്ചാണ് ആത്മഹത്യയ്ക്ക് ശ്രമം നടത്തിയത്. ജോളിയെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചില്ല് ഉപയോഗിച്ചാണ് ഞരമ്പ് മുറിച്ചതെന്നാണ് സൂചന.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

 

മുൻപും ജോളി ആത്മഹത്യാ ശ്രമം നടത്തിയിരുന്നു്. പ്രതിയുടെ ആത്മഹത്യാ പ്രവണത കണക്കിലെടുത്ത് മെഡിക്കൽ കോളജിലെ കൗൺസിലർമാരുടെ സഹായം തേടിയിരുന്നു. ഞരമ്പ് മുറിക്കാൻ ഉപയോഗിച്ച വസ്തു ജോളിക്ക് എങ്ങനെ ലഭിച്ചും എന്നതിൽ പൊലീസ് അന്വേഷിക്കുന്നുണ്ട്.

 

 

 

പതിനാറ് വർഷത്തിനിടയിൽ ആറ് മരണങ്ങളാണ് സമാന സാഹചര്യത്തിൽ നടന്നത്. റിട്ട. വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥൻ കൂടത്തായി പൊന്നമറ്റം ടോം തോമസ്(66), ഭാര്യ റിട്ട അധ്യാപിക അന്നമ്മ തോമസ്(57), മകൻ റോയ് തോമസ്(40), ടോം തോമസിന്റെ സഹോദരൻ എം എം മാത്യു(68), ടോം തോമസിന്റെ സഹോദരന്റെ മകനായ ഷാജു സ്‌കറിയയുടെ മകളായ ആൽഫൈൻ(2), ഭാര്യ സിലി(44) എന്നിവരാണ് മരിച്ചത്.

 

 

ഷാജുവിനെ പിന്നീട് ജോളി വിവാഹം കഴിക്കുകയായിരുന്നു. 2011 ഒക്ടോബർ മുപ്പതിനാണ് ജോളിയുടെ ആദ്യ ഭർത്താവ് പൊന്നാമറ്റം റോയ് തോമസ് കൊല്ലപ്പെടുന്നത്. പോസ്റ്റുമോർട്ടത്തിൽ സയനൈഡ് ഉള്ളിൽച്ചെന്നതാണ് മരണകാരണമെന്ന് സ്ഥിരീകരിച്ചു.

 

ആറ് കൊലപാതകങ്ങളിൽ റോയ് തോമസിന്റെ മൃതദേഹം മാത്രമായിരുന്നു പോസ്റ്റുമോർട്ടം ചെയ്തത്. ടോം തോമസിന്റെ മകനായ അമേരിക്കയിലുള്ള റോജോ നൽകിയ പരാതിയിലാണ് കേസിൽ വഴിത്തിരിവുണ്ടായത്.