play-sharp-fill
എടിഎം മെഷീനുള്ളിൽ ഉപകരണം സ്ഥാപിച്ച് പണം തട്ടാൻ ശ്രമം: രണ്ടു ടാൻസാനിയൻ വിദ്യാർഥികൾ അറസ്റ്റിൽ

എടിഎം മെഷീനുള്ളിൽ ഉപകരണം സ്ഥാപിച്ച് പണം തട്ടാൻ ശ്രമം: രണ്ടു ടാൻസാനിയൻ വിദ്യാർഥികൾ അറസ്റ്റിൽ

സ്വന്തം ലേഖകൻ

ബെംഗളൂരു: എടിഎം മെഷീനുള്ളിൽ ഉപകരണം സ്ഥാപിച്ച് പണം തട്ടാൻ ശ്രമം രണ്ടു ടാൻസാനിയൻ വിദ്യാർഥികൾ അറസ്റ്റിൽ. അലക്സ് മെൻഡ്രാഡ്, ജോർജ്ജ് ജെനെസ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇരുവരും നഗരത്തിലെ ഒരു ഫാർമസി കോളേജിലെ വിദ്യാർഥികളാണ്.


 

ഇവരിൽ നിന്ന് വ്യാജ എടിഎം കാർഡുകൾ, ഒരു കാർ, രണ്ടു ബൈക്കുകൾ, മൊബൈൽ ഫോണുകൾ എന്നിവ പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

ക്ലാസ് കഴിഞ്ഞതിന് ശേഷമുള്ള സമയം ഇരുവരും നഗരത്തിനു പുറത്ത് സെക്യൂരിറ്റി ജീവനക്കാരില്ലാത്ത എടിഎമ്മുകൾ നിരീക്ഷിക്കുകയും ഉപകരണം സ്ഥാപിക്കുകയും ചെയ്യും. ഇതുവഴി അക്കൗണ്ട് വിവരങ്ങൾ ചോർത്തുകയും എടിഎമ്മിലെത്തി പണം പിൻവലിക്കുകയുമായിരുന്നു വിദ്യാർഥികൾ ചെയ്തിരുന്നതെന്ന് പൊലീസ് പറഞ്ഞു. വിദ്യാർഥികൾ എടിഎം തട്ടിപ്പ് റാക്കറ്റിലെ കണ്ണികളാണോ എന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്.