കൂടത്തായി കൊലപാതക പരമ്പരയിലെ സിലി വധക്കേസിൽ കുറ്റപത്രം സമർപ്പിച്ചു; സിലിയെ കൊലപ്പെടുത്തിയത് രണ്ടാമത്തെ ശ്രമത്തിൽ
സ്വന്തം ലേഖകൻ
കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയിലെ സിലി വധക്കേസിൽ കുറ്റപത്രം സമർപ്പിച്ചു. 1200 പേജുള്ള കുറ്റപത്രമാണ് സമർപ്പിച്ചു. 165 സാക്ഷികളാണുള്ളത് എന്ന് കുറ്റപത്രത്തിൽ പറന്നു. 92 ഡോക്യുമെന്റ്സും ഇതോടൊപ്പം കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്.
സിലിയെ രണ്ടാം ശ്രമത്തിലാണ് ജോളി കൊലപ്പെടുത്തിയത് എന്ന് പൊലീസ് പറയുന്നു. ആദ്യ ശ്രമത്തിൽ വിഷം നൽകി കൊല്ലാൻ ശ്രമിച്ചിരുന്നെങ്കിലും അത് പരാജയപ്പെടുകയായിരുന്നു. അന്നത്തെ ഡോക്ടറുടെ കുറിപ്പ് പൊലീസിന് കിട്ടിയിട്ടുണ്ട്. അന്ന് ഇക്കാര്യം കുടുംബാംഗങ്ങൾ കാര്യമായി എടുത്തിരുന്നെങ്കിൽ സിലി ഇപ്പോഴും ജീവനോടെ ഉണ്ടാകുമായിരുന്നുവെന്നും പൊലീസ് പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
രണ്ടാം ശ്രമത്തിൽ ജോളി മഷ്റൂം ക്യാപ്സ്യൂളിൽ സയനൈഡ് നിറച്ച് നൽകിയാണ് സിലിയെ വകവരുത്തിയത്. കുടിക്കാൻ കൊടുത്ത വെള്ളത്തിലും സയനൈഡ് കലർത്തി. ജോളി ഈ സമയത്ത് ചിരിക്കുകയായിരുന്നുവെന്ന് സിലിയുടെ മകന്റെ മൊഴിയും ഉണ്ട്. സിലിയെ കൊലപ്പെടുത്തിയത് ഷാജുവിനെ കല്യാണം കഴിക്കുക എന്ന ഉദ്ദേശത്തോടെയായിരുന്നുവെന്നും പൊലീസ് പറയുന്നു