കുൽഭൂഷൻ ജാദവിന് നയതന്ത്രസഹായം നൽകുമെന്ന് പാക്കിസ്ഥാൻ
സ്വന്തം ലേഖകൻ
കുൽഭുഷൻ ജാദവിന് നയതന്ത്രസഹായം നൽകാമെന്ന നിർദേശവുമായി പാക്കിസ്ഥാൻ. ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥർക്ക് നാളെ കുൽഭുഷൻ ജാദവിന് കാണാമെന്നും പാക്കിസ്ഥാൻ അറിയിച്ചു. അന്തരാഷ്ട്ര കോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ പാക്കിസ്ഥാന്റെ നിർദേശം പരിശോധിക്കുമെന്ന് ഇന്ത്യ പ്രതികരിച്ചു.
പാക്കിസ്ഥാനുമായി നയതന്ത്ര തലത്തിൽ ആശയവിനിമയം തുടരുമെന്നും, ഇന്ത്യയുടെ നിലപാടിൽ മാറ്റമില്ലെന്നും വിദേശകാര്യ വക്താവ് വ്യക്തമാക്കി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
അന്താരാഷ്ട്ര കോടതിയിൽ നിന്നും തിരിച്ചടി ലഭിച്ചതിന് പിന്നാലെയാണ് കുൽഭുഷൻ ജാദവിന് നയതന്ത്ര സഹായം നൽകാമെന്ന പാകിസ്ഥാന്റെ നിർദേശം. നയതന്ത്ര ഉദ്യോഗസ്ഥർക്ക് നാളെ കുൽഭുഷൻ ജാദവിനെ കാണാമെന്നും പാകിസ്ഥാൻ നിർദേശം നൽകി.
എന്നാൽ പാക്കിസ്ഥാന്റെ നിർദേശം അന്താരാഷ്ട്ര കോടതിയുടെ മാർഗ്ഗനിർദേശങ്ങളുടെ അടിസ്ഥാനത്തിൽ പരിശോധിക്കുമെന്ന് ഇന്ത്യ പ്രതികരിച്ചു. വിദേശകാര്യ വക്താവ് രവീഷ് കുമാറാണ് ഇക്കാര്യം വ്യക്തമാക്കിയത്.
നയതന്ത്രതലത്തിൽ പാകിസ്താനുമായുള്ള ആശയ വിനിമയം ഇന്ത്യ തുടരും. അന്തരാഷ്ട്ര കോടതിയിൽ ഇന്ത്യ സ്വീകരിക്കുന്ന നിലപാടിന് മാറ്റമില്ലെന്നും വിദേശകാര്യ വക്താവ് റാവിഷ് കുമാർ മദ്യമങ്ങളോട് പറഞ്ഞു.
2017ൽ പാക്കിസ്ഥാൻ തടവിലാക്കിയ കുൽഭുഷൻ ജാദവിന് വധശിക്ഷ അന്താരാഷ്ട്ര കോടതി കഴിഞ്ഞ മാസമാണ് തടഞ്ഞത്. പാക്കിസ്ഥാൻ നടപടിക്കെതിരെ രൂക്ഷ വിമർശനവും കോടതിയുടെ ഭാഗത്ത് നിന്നും ഉയരുകയും ചെയ്ത സാഹചര്യത്തിലാണ് പാക്കിസ്ഥാന്റെ പുതിയ നീക്കം.