play-sharp-fill
കുമരകം ശ്രീകുമാരമംഗലം ഹയർ സെക്കൻഡറി സ്കൂളിൽ അവധിക്കാല പരിശീലന ക്ലാസുകൾ ആരംഭിച്ചു

കുമരകം ശ്രീകുമാരമംഗലം ഹയർ സെക്കൻഡറി സ്കൂളിൽ അവധിക്കാല പരിശീലന ക്ലാസുകൾ ആരംഭിച്ചു

 

സ്വന്തം ലേഖകൻ
കുമരകം : ശ്രീകുമാരമംഗലം ഹയർ സെക്കൻഡറി സ്കൂളിൽ അവധിക്കാല പരിശീലന ക്ലാസുകൾ ആരംഭിച്ചു. ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനത്തിന്റെ അനന്തസാധ്യതകൾ ഉൾക്കൊണ്ടുകൊണ്ട് വിനോദസഞ്ചാരകേന്ദ്രമായ കുമരകത്തെ കുട്ടികൾ ഇംഗ്ലീഷ് ഭാഷ അനായാസമായി കൈകാര്യം ചെയ്യുന്നതിന് സഹായകമായ കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷിന്റെ ക്ലാസ് ആണ് ആരംഭിച്ചത്.

പ്രശസ്ത കമ്മ്യൂണികേറ്റീവ് ഇംഗ്ലീഷ് കോച്ചും, മോട്ടിവേഷണൽ സ്പീക്കറുമായ സ്റ്റീഫൻ സാംസൺ ക്ലാസ്സുകൾ നടത്തി. കുമരകത്തെ വിവിധ സ്കൂളുകളിൽ നിന്നായി 75 ഓളം വിദ്യാർത്ഥികളും രക്ഷിതാക്കളും
ഈ പരിപാടിയിൽ ഉത്സാഹപൂർവ്വം പങ്കുചേർന്നു. എസ്.കെ.എം സ്കൂൾ എച്ച്.എം കെ.എം ഇന്ദു അധ്യക്ഷതവഹിച്ച യോഗം സ്കൂൾ മാനേജർ എ.കെ ജയപ്രകാശ് ഉദ്ഘാടനം ചെയ്തു.

ഇംഗ്ലീഷ് വിഭാഗം മേധാവി ഷേർളി, സ്വാഗതം ആശംസിച്ചു.യോഗത്തിൽ പി.റ്റി ആനന്ദൻ, മദർ പി.ടി.എ പ്രസിഡന്റ് രാജേശ്വരി, സുജാ പി ഗോപാൽ എന്നിവർ ആശംസകൾ അർപ്പിച്ചു. ഏപ്രിൽ ഒന്നാം തീയതി മുതൽ നടക്കുന്ന വിവിധ പരിശീലന കളരികളിലേക്ക് നിരവധി കുട്ടികളാണ് ചേർന്നു കൊണ്ടിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ക്ലാസുകൾ ആഴ്ചയിൽ രണ്ടു ദിവസങ്ങളിലായി തുടർന്നുകൊണ്ടിരിക്കുന്നതാണ്. വിദേശികളുമായുള്ള സംവാദം ഉൾപ്പെടെ നിരവധി പദ്ധതികളാണ് സ്കൂൾ ആസൂത്രണം ചെയ്തിരിക്കുന്നതെന്ന് പ്രോഗ്രാം കോഡിനേറ്റർ രമ്യ അറിയിച്ചു.