play-sharp-fill
കുമരകം എസ്.കെ.എം ഹയർ സെക്കന്ററി സ്കൂളിലെ 4 അദ്ധ്യാപികമാർ ഔദ്യോഗിക ജീവിതത്തിൽ നിന്നും വിരമിച്ചു

കുമരകം എസ്.കെ.എം ഹയർ സെക്കന്ററി സ്കൂളിലെ 4 അദ്ധ്യാപികമാർ ഔദ്യോഗിക ജീവിതത്തിൽ നിന്നും വിരമിച്ചു

 

കുമരകം : പതിറ്റാണ്ടുകൾ നീണ്ട അദ്ധ്യാപന ജീവിതത്തിനു ശേഷം എസ്.കെ.എം ഹയർ സെക്കന്ററി സ്കൂളിലെ അദ്ധ്യാപികമാരായ എ.എ ബിന്ദു , ബേബി ജയ , ശ്രീലത , ശ്രീദേവി എന്നിവർ ഔദ്യോഗിക ജീവിതത്തിൽ നിന്നും വിരമിച്ചു. സഹവർത്തകരും, മാനേജ്മെന്റും, പി.റ്റി.എ ഭാരവാഹികളും അടക്കമുള്ളവർ നൽകിയ സ്നേഹാദരങ്ങൾ ഏറ്റുവാങ്ങിയാണ് എസ്കെഎമിന്റെ പ്രിയപ്പെട്ട അധ്യാപകർ സ്കൂളിന്റെ പടിയിറങ്ങിയത്.

ഹെഡ്മിസ്ട്രസ്സ് കെ.എം ഇന്ദുവിന്റെ അദ്ധ്യക്ഷതയിൽ ആരംഭിച്ച യാത്ര അയപ്പ് സമ്മേളനത്തിൽ, ഈ അദ്ധ്യയന വർഷത്തിൽ മരണമടഞ്ഞ പൂർവ്വ അദ്ധ്യാപികമാരായ ഇന്ദിരാദേവി ഉഷാദേവി എന്നിവരുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി.

ശേഷം സ്റ്റാഫ് സെക്രട്ടറി പ്രസീത സ്വാഗതം പറഞ്ഞു. തുടർന്ന് വിരമിക്കുന്ന 4 അദ്ധ്യാപികമാർ ചേർന്ന് സ്നേഹദീപം ജ്വലിപ്പിച്ചു. സ്ക്കൂൾ മാനേജർ എ.കെ.ജയപ്രകാശ്, ദേവസ്വം സെക്രട്ടറി ആനന്ദക്കുട്ടൻ, പൂർവ്വ അദ്ധ്യാപകരായിരുന്ന മഹാൻ 1 രഘു , രത്നമ്മ , സഹപ്രവർത്തകർ എന്നിവർ ആശംസകൾ അർപ്പിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിരമിക്കുന്ന അദ്ധ്യാപികമാർക്കുള്ള സ്നേഹോപഹാരങ്ങൾ ഹെഡ്മിസ്ട്രസ് ഇന്ദു സമർപ്പിച്ചു. തുടർന്ന് വിരമിക്കുന്ന അദ്ധ്യാപികമാർ നടത്തിയ വിടവാങ്ങൽ പ്രസംഗം ഏവരുടേയും കണ്ണുകളെ ആർദ്രമാക്കി. ചടങ്ങിന് സെന്റോഫ് കമ്മറ്റിക്കു വേണ്ടി പുഷ്പരാജ് പി.എസ് കൃതജ്ഞത രേഖപ്പെടുത്തി. തുടർന്ന് ഏവർക്കുമായി സ്നേഹവിരുന്തും ഉണ്ടായിരുന്നു.