
കോട്ടയം ജില്ലയില്‍ ഏഴു പേർക്ക് കോവിഡ് : ഇന്ന് കോവിഡ് 19 സ്ഥിരീകരിച്ചവര്‍ ഇവർ
സ്വന്തം ലേഖകൻ
കോട്ടയം : കോട്ടയം ജില്ലയില്‍ ഏഴു പേർക്ക് കോ വിഡ് സ്ഥിരീകരിച്ചു. ഇന്ന് കോവിഡ് 19 സ്ഥിരീകരിച്ചവര്‍ കുറവിലങ്ങാട്, മാടപ്പള്ളി, പായിപ്പാട്, ചങ്ങനാശേരി, വൈക്കം, കാഞ്ഞിരപ്പള്ളി സ്വദേശികൾക്കാണ് രോഗം സ്ഥിരീകരിച്ചത്.
കോട്ടയം ജില്ലയില്‍ കോവിഡ് മുക്തരായ ഏഴു പേര്‍കൂടി ഇന്ന് ആശുപത്രി വിട്ടു. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന തിരുവനന്തപുരം സ്വദേശിയും ഇതില്‍ ഉള്‍പ്പെടുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഏഴു പേര്‍ക്ക് പുതിയതായി രോഗം സ്ഥിരീകരിച്ചു. ഇതില്‍ മൂന്നു പേര്‍ വിദേശത്തുനിന്നും മൂന്നു പേര്‍ മറ്റു സംസ്ഥാനങ്ങളില്‍നിന്നും എത്തിയവരാണ്. ഒരാള്‍ക്ക് സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധയുണ്ടായത്.
ജില്ലയില്‍ ഇതുവരെ 59 പേര്‍ രോഗമുക്തരായി. കോട്ടയം ജില്ലക്കാരായ 69 പേര്‍ ചികിത്സയിലുണ്ട്. ഇതില്‍ 41 പേര്‍ കോട്ടയം ജനറല്‍ ആശുപത്രിയിലും 24 പേര്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും മൂന്നു പേര്‍ എറണാകുളം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും ഒരാള്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലുമാണ്.
രോഗമുക്തരായവര്‍
——
1. മുംബൈയില്‍നിന്ന് മെയ് 21ന് എത്തിയ കുറുമ്പനാടം സ്വദേശി(37)
2. ദോഹയില്‍നിന്ന് മെയ് 30ന് എത്തിയ കറുകച്ചാല്‍ സ്വദേശിനി(30)
3. താജിക്കിസ്ഥാനില്‍നിന്ന് മെയ് 28ന് എത്തിയ തലയോലപ്പറമ്പ് സ്വദേശിനി (19)
4. മുംബൈയില്‍ മെയ് 27ന് എത്തിയ അതിരമ്പുഴ സ്വദേശി(24)
5. ബാംഗ്ലൂരില്‍നിന്ന് മെയ് 18ന് എത്തിയ മീനടം സ്വദേശിനി(23)
6. ദുബായില്‍നിന്ന് മെയ് 11ന് എത്തിയ തൃക്കൊടിത്താനം സ്വദേശി
7. മെയ് 18ന് മഹാരാഷ്ട്രയില്‍നിന്നെത്തി രോഗം സ്ഥിരീകരിച്ച് മെഡിക്കല്‍ കോളേജ്
ആശുപത്രിയില്‍ ചികിത്സയിലായിരുന്ന തിരുവനന്തപുരം പാറശ്ശാല സ്വദേശി