play-sharp-fill
കെ റ്റി യു സി (ബി) കോട്ടയം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ അവകാശ ദിനം ആചരിച്ചു

കെ റ്റി യു സി (ബി) കോട്ടയം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ അവകാശ ദിനം ആചരിച്ചു

 

പാലാ: കെറ്റിയുസി (ബി) കോട്ടയ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ജൂലൈ 10 അവകാശ ദിനമായി ആചരിച്ചു.

ഇതിന്റെ ഭാഗമായി പാലാ ഹെഡ് പോസ്റ്റാഫീസ് പടിയ്ക്കൽ രാവിലെ 11.30ന് ധർണ്ണ നടത്തി , ധർണ്ണയിൽ കെ റ്റി യു സി ബി യുടെ ജില്ലാ പ്രസിഡന്റ് സുനു ഒറ്റാട്ട് അധ്യക്ഷനായി. കെറ്റിയു സി (ബി)സംസ്ഥാന പ്രസിഡന്റ് മനോജ്മാഞ്ചേരി ധർണ്ണ ഉദ്ഘാടനം ചെയ്തു,

കേരള കോൺഗ്രസ് (ബി ) കോട്ടയം ജില്ലാ പ്രസിഡണ്ട് പ്രശാന്ത് നന്ദകുമാർ മുഖ്യപ്രഭാഷണം നടത്തി
പാലാ നിയോജക മണ്ഡലം പ്രസിഡന്റ്‌ വേണു വേങ്ങയ്ക്കൽ , കേരള യൂത്ത് ഫ്രണ്ട് (ബി) ജില്ലാ പ്രസിഡൻ്റ് വിപിൻ രാജു ശൂരനാടൻ ,പാലാ നിയോജക മണ്ഡലം പ്രസിഡൻ്റ് സുധീഷ് ,മനോജ് ,ഗണേഷ് സോജൻ ,തുടങിയവർ സംസാരിച്ചു

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേന്ദ്ര സർക്കാരിൻ്റെ സ്വകാര്യവൽക്കരണ നയത്തിനെതിരെയും തൊഴിലാളികളോട് കാണിക്കുന്ന വിവേചനങ്ങൾ ക്കെതിരെയും കേന്ദ്രസർക്കാർ സ്ഥാപനങ്ങളുടെ ആസ്തി വിൽപ്പനക്ക് എതിരെയും മിനിമം പി എഫ് വേതനം 9000 രൂപാ ആക്കുക , എന്നീ അവശ്യങ്ങൾ ഉന്നയിച്ചാണ് അവകാശ ദിനം ആചരിച്ചത്.