
ഇന്ധനവില വർദ്ധന കെ റ്റി യു സി (എം)ശവപ്പെട്ടിയിൽ കിടന്നു പ്രതിഷേധിച്ചു
സ്വന്തം ലേഖകൻ
കോട്ടയം: തുടർച്ചയായി 11 ദിവസവും ഇന്ധനവില വർദ്ധിപ്പിച്ച പെട്രോളിയം കമ്പനികളുടെ നടപടികൾ പിൻവലിക്കണമെന്ന് തോമസ് ചാഴികാടൻ എം പി ആവശ്യപ്പെട്ടു.
കേന്ദ്ര സർക്കാർ പെട്രോളും, ഡീസലും, ജി. എസ്സ്. റ്റി യിൽ ഉൾപ്പെടുത്തി നികുതി നിർണ്ണയിക്കണം. ദൈനംദിനം വിലനിശ്ചയിക്കുവാൻ പെട്രോളിയം കമ്പനികളെ അനുവദിച്ച കേന്ദ്ര സർക്കാരിൻറെ 2017 ലെ ഉത്തരവ് പിൻവലിക്കണം.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നും ചാഴികാടൻ ആവശ്യപെട്ടു.കെ ടി യു സി(എം) ജില്ലാ പ്രസിഡന്റ് പൗലോസ് കടമ്പംകുഴി ശവപ്പെട്ടിയിൽ കിടന്നു നടത്തിയ പ്രതിഷേധ സമരം ഉൽഘാടനം ചെയ്യുക ആയിരുന്നു അദ്ദേഹം.
വിജി എം തോമസ്, പ്രിൻസ് ലൂക്കോസ്, ജോസ് കുട്ടി പൂവേലി, സന്തോഷ് കല്ലറ, കുരുവിള ആഗസ്തി, കെ സി ജെയിംസ്, ഫിലിപ്പ്കുട്ടി വെട്ടിത്താനം, സജി നെല്ലംകുഴി, ജോജി കുറത്തിയാടൻ, ഗൗതം നായർ എന്നിവർ പ്രസംഗിച്ചു.
Third Eye News Live
0