video
play-sharp-fill

കേരള സാങ്കേതിക സര്‍വകലാശാല വിസി നിയമനം; ഡോ. സിസ തോമസിനു തിരിച്ചടി..!സർക്കാരിന്റെ   കാരണം കാണിക്കല്‍ നോട്ടീസിന് എതിരായ ഹര്‍ജി അഡ്മിനിസ്‌ട്രേറ്റിവ് ട്രൈബ്യൂണല്‍ തള്ളി

കേരള സാങ്കേതിക സര്‍വകലാശാല വിസി നിയമനം; ഡോ. സിസ തോമസിനു തിരിച്ചടി..!സർക്കാരിന്റെ കാരണം കാണിക്കല്‍ നോട്ടീസിന് എതിരായ ഹര്‍ജി അഡ്മിനിസ്‌ട്രേറ്റിവ് ട്രൈബ്യൂണല്‍ തള്ളി

Spread the love

സ്വന്തം ലേഖകൻ

കൊച്ചി:കേരള സാങ്കേതിക സര്‍വകലാശാല വിസി നിയമനത്തിൽ കേരള സാങ്കേതിക സര്‍വകലാശാല വിസി ഡോ. സിസ തോമസിനു തിരിച്ചടി. സര്‍ക്കാരിന്റെ കാരണം കാണിക്കല്‍ നോട്ടീസിനെതിരെ സിസ തോമസ് നല്‍കിയ ഹര്‍ജി അഡ്മിനിസ്‌ട്രേറ്റിവ് ട്രൈബ്യൂണല്‍ തള്ളി. കാരണം കാണിക്കല്‍ നോട്ടീസ് റദ്ദാക്കാനാവില്ലെന്ന് ട്രൈബ്യൂണല്‍ വ്യക്തമാക്കി.

സംസ്ഥാന സർക്കാരിന്റെ അനുമതിയില്ലാതെ കെടിയു വിസിയുടെ താത്കാലിക ചുമതല ഏറ്റെടുത്തതുമായി ബന്ധപ്പെട്ടാണ് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരിക്കുന്നത്. മുന്‍കൂര്‍ അനുമതിയില്ലാതെ വിസി സ്ഥാനമെറ്റടുത്തെന്നു ചൂണ്ടിക്കാട്ടിയാണ്, ഉന്നതവിദ്യാഭ്യാസ സെക്രട്ടറിയുടെ നടപടി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കെടിയു വിസിയുടെ ചുമതല വഹിക്കുന്ന സിസ തോമസിനെതിരെ നടപടിയെടുക്കും മുൻപ് സർക്കാർ അവരെ കേൾക്കണമെന്ന് അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ വ്യക്തമാക്കി.
അടുത്തിടെ സിസയെ സര്‍ക്കാര്‍ സാങ്കേതിക വിദ്യാഭ്യാസവകുപ്പില്‍ നിന്നു മാറ്റിയിരുന്നു.

സിസാ തോമസിന്റെ നിയമനത്തെച്ചൊല്ലി സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള പോര് രൂക്ഷമായി തുടരുന്നതിനിടെയായിരുന്നു നോട്ടീസ്. ചുമതലയിൽ നിന്നും സർവീസിൽ നിന്നും സിസ തോമസ് നാളെ വിരമിക്കും.