ജയന്തി ജനതയ്ക്കുള്ളിൽ ലഹരി ബിസ്‌ക്കറ്റ് നൽകി വൻ കവർച്ച: യുവാവിന്റെ രണ്ടരലക്ഷത്തോളം രൂപ വില വരുന്ന സാധനങ്ങൾ കവർന്നു; അബോധാവസ്ഥയിലായ യുവാവിനെ കണ്ടെത്തിയത് കോട്ടയം റെയിൽവേ സ്‌റ്റേഷനിൽ; യുവാവ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ
ജി.കെ വിവേക്
കോട്ടയം: ജയന്തിജനത എക്‌സ്പ്രസിനുള്ളിൽ ലഹരി ബിസ്‌ക്കറ്റ് നൽകി, യുവാവിനെ കൊള്ളയടിച്ചു. മഹാരാഷ്ട്രയിൽ നിന്നും പാലക്കാടിന് വരികയായിരുന്ന യുവാവിനെയാണ് ബിസ്‌ക്കറ്റ് നൽകിയ ശേഷം വൻ കവർച്ചയ്ക്ക് ഇരയാക്കിയത്. പാലക്കാട് സ്വദേശിയായ സമീഷിനെയാണ് (34) വൻ കൊള്ളയ്ക്ക് ഇടയാക്കിയത്. സേലത്തു വച്ച് ബിസ്‌ക്കറ്റ് നൽകിയ മയക്കിയ ശേഷമാണ് കൊള്ള നടന്നത്. വ്യാഴാഴ്ച രാവിലെ ജയന്തിജനത എക്‌സ്പ്രസ് കോട്ടയം റെയിൽവേ സ്‌റ്റേഷനിൽ എത്തിയപ്പോഴാണ് അബോധാവസ്ഥയിൽ സമീഷിനെ കണ്ടെത്തിയത്. തുടർന്ന് ഇയാളെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്കു മാറ്റി.
ഇയാളുടെ പക്കൽ നിന്നും നാല് ഗ്രാം തൂക്കമുള്ള സ്വർണ മോതിരം, മൂന്ന് ഗ്രാമിന്റെ സ്വർണ്ണ ലോക്കറ്റ്, ലാപ്‌ടോപ്പ്, ഐഫോൺ, കയ്യിലുണ്ടായിരുന്ന 6000 രൂപ, ടാബ് ലറ്റ്, ബാഗ് എന്നിവ കവർച്ച ചെയ്തു. മഹാരാഷ്ട്രയിൽ നിന്നും പാലക്കാടിന് വരുന്നതിനായാണ് സബീഷ് ട്രെയിനിൽ കയറിയത്. സേലം എത്തിയപ്പോൾ പരിചയം ഭാവിച്ച് അടുത്തെത്തിയ യുവാവ് കഴിക്കാൻ ബിസ്‌ക്കറ്റ് നൽകുകയായിരുന്നു. ബിസ്‌ക്കറ്റ് കഴിച്ചതിനു പിന്നാലെ സബീഷ് അബോധാവസ്ഥയിലാകുകയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
വ്യാഴാഴ്ച രാവിലെ റെയിൽവേ സ്‌റ്റേഷനിൽ എത്തിയ ജയന്തിജനത എക്‌സ്പ്രസിനുള്ളിലെ കമ്പാർട്ട്‌മെന്റിനുള്ളിൽ അബോധാവസ്ഥയിൽ യുവാവിനെ കണ്ടെത്തുകയായിരുന്നു. തുടർന്ന് റെയിൽവേ പൊലീസ് ഉദ്യോഗസ്ഥർ ചേർന്ന് ഇയാളെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
റെയിൽവേ എസ്.ഐ അരുൺ നാരായണൻ, ഗ്രേഡ് എസ്.ഐമാരായ മധുസൂധനൻ, കുര്യൻ, റെയിൽവേ ഇന്റലിജൻസ് വിഭാഗം ഗ്രേഡ് എസ്.ഐ സിസിൽ , സീനിയർ സിവിൽ പൊലീസ് ഓഫിസർ സിജോ രവീന്ദ്രൻ എന്നിവരുടെ നേതൃത്വത്തിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തി ആക്രമണത്തിന് ഇരയായ ആളുടെ മൊഴി രേഖപ്പെടുത്തി. സംഭവത്തിൽ റെയിൽവേ പൊലീസ് കേസെടുത്തു.