
കോട്ടയം നഗരസഭാ മുന്‍കൗണ്‍സിലറും ഡിസിസി സെക്രട്ടറിയുമായിരുന്ന എന്‍.എസ് ഹരിശ്ചന്ദ്രന്‍ കോവിഡ് ബാധിച്ച് മരിച്ചു
സ്വന്തം ലേഖകന്‍
കോട്ടയം: കോട്ടയം നഗരസഭാ മുന്‍കൗണ്‍സിലറും ഡിസിസി സെക്രട്ടറിയുമായിരുന്ന എന്‍.എസ് ഹരിശ്ചന്ദ്രന്‍(51) കോവിഡ് ബാധിച്ച് മരിച്ചു. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വച്ച് ഇന്ന് രാവിലെയാണ് മരണം സ്ഥിരീകരിച്ചത്.
ഹരിയുടെ ഭാര്യയും മകനും ആയിരുന്നു ആദ്യം കോവിഡ് സ്ഥിരീകരിച്ചത്. പിന്നീടാണ് ഹരിയും രോഗബാധിതനായത്. ആദ്യഘട്ടത്തില്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നില്ലെങ്കിലും, പിന്നീട് അപ്രതീക്ഷിതമായി സ്ഥിതി വഷളാവുകയായിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ന്യൂമോണിയയെ തുടര്‍ന്ന് ഹൃദയാഘാതമുണ്ടായതാണ് മരണകാരണം. കെ എസ് യുവിലൂടെ സജീവ രാഷ്ട്രീയത്തിലേക്ക് വന്ന ഹരിശ്ചന്ദ്രന്‍ കോട്ടയം നഗരത്തിലെ രാഷ്ട്രീയ- സാസ്‌കാരിക രംഗങ്ങളില്‍ സജീവ സാന്നിധ്യമായിരുന്നു. സംസ്‌കാരം പിന്നീട്.
Third Eye News Live
0
Tags :