
പൊതുവഴി കൗൺസിലറുടെ നിർദ്ദേശപ്രകാരം ഗേറ്റ് വച്ച് പൂട്ടി ; മാലിന്യം വീഴുന്നതിനാലെന്ന വിചിത്ര വാദവുമായി കോട്ടയം നഗരസഭാ കൗൺസിലർ
സ്വന്തം ലേഖകൻ
കോട്ടയം: നഗരസഭയുടെ ഉടമസ്ഥതയിലുള്ളതും അൻപത് വർഷത്തിലേറെ പഴക്കമുള്ളതുമായ റോഡ് കൗൺസിലറുടെ നിർദ്ദേശപ്രകാരം സ്വകാര്യവക്തി ഗേറ്റ് വച്ച് പൂട്ടി. നഗര നഗരമധ്യത്തിൽ പാലസ് റോഡിൽ നിന്നും ഭാരത് ആശുപത്രി ഭാഗത്തേക്ക് പോകുന്നതിനായുള്ള നടപ്പു വഴിയാണ് ഇരുവശത്തും ഗേറ്റ് വച്ച് പൂട്ടിയത്.
റോഡിൽ മാലിന്യം വീഴുന്നതിനാലാണ് ഗേറ്റ് വെച്ചതെന്ന വിചിത്ര വാദമാണ് കൗൺസിലർ ജി ഗോപകുമാർ പറയുന്നത്. എന്നാൽ നഗരസഭയുടെ അനുമതിയില്ലാതെയാണ് ഗേറ്റ് സ്ഥാപിച്ചതെന്ന് നഗരസഭാ അധ്യക്ഷ ഡോ പി.ആർ സോന തേർഡ് ഐ ന്യൂസിനോട് പറഞ്ഞു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഗേറ്റ് പൊളിച്ച് മാറ്റണമെന്നാവശ്യപ്പെട്ട് എ ഐ വൈ എഫ് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു. റെനീഷ് കാരിമറ്റം നേതൃത്വം നല്കി
Third Eye News Live
0
Tags :