മന്ത്രി ജലീലിന്റെ ചോദ്യം ചെയ്യൽ രണ്ടാം മണിക്കൂറിലേയ്ക്ക്; ജലീലിനു കുരുക്ക് മുറുക്കി എൻ.ഐ.എ; പ്രതിഷേധവുമായി യുവമോർച്ചയും യൂത്ത് കോൺഗ്രസും
തേർഡ് ഐ ബ്യൂറോ
കൊച്ചി: തിരുവനന്തപുരം സ്വർണ്ണക്കടത്ത് കേസിലെ പ്രതികളുമായുള്ള ബന്ധത്തെപ്പറ്റിയുള്ള കൃത്യമായ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ സ്വർണ്ണക്കടത്ത് കേസിൽ മന്ത്രി കെ.ടി ജലീലിനെ ചോദ്യം ചെയ്യുന്നത് ഒന്നര മണിക്കൂർ പിന്നിട്ടു. രാത്രി ഒരു മണിയോടെ കൊച്ചിയിൽ എത്തിയ മന്ത്രി, പുലർച്ചെ ആറു മണിയോടെയാണ് സ്വകാര്യ കാറിൽ എൻ.ഐ.എ ഓഫിസിൽ എത്തിയത്. രാവിലെ ഒൻപത് മണിയോടെ എൻ.ഐ.എയുടെ കൊച്ചിയിലെ ഓഫിസിൽ വച്ചാണ് മന്ത്രിയുടെ ചോദ്യം ചെയ്യൽ ആരംഭിച്ചത്.
പുലർച്ചെ 4.30 ന് കൊച്ചി കളമശേരിയിലെ റെസ്റ്റ് ഹൗസിൽ മുൻ എം.എൽ.എ എം.എ യൂസഫാണ് സ്വന്തം കാർ എത്തിച്ചു നൽകിയത്. തുടർന്നു ഈ കാറിലാണ് കൊച്ചിയിലെ എൻ.ഐ.എ ഓഫിസിലേയ്ക്കു മന്ത്രി എത്തിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കഴിഞ്ഞ ദിവസമാണ് മന്ത്രിയെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തത്. ഇതേ തുടർന്നു മന്ത്രി ഇവിടെ സുഹൃത്തിന്റെ സ്വകാര്യ കാറിൽ രഹസ്യമായി യാത്ര ചെയ്ത് എത്തിയത് വിവാദമായിരുന്നു. മാധ്യമങ്ങളെ പോലും അറിയിക്കാതെയായിരുന്നു മന്ത്രി എൻഫോഴ്‌സ്‌മെന്റിന്റെ ചോദ്യം ചെയ്യലിനു ഹാജരായത്.
സ്വർണ്ണക്കടത്ത് കേസിലെ പ്രതികൾ വിവിധ മാർഗങ്ങളിലൂടെ സ്വർണ്ണം കടത്തിയെന്നാണ് വ്യക്തമായിരിക്കുന്നത്. മന്ത്രി ജലീൽ യു.എ.ഇ കോൺസുലേറ്റിൽ നിന്നുമുള്ള ഖുറാൻ പാക്കറ്റുകൾ മലപ്പുറത്തേയ്ക്കു സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക വാഹനത്തിൽ കൊണ്ടു പോയിരുന്നു. ഇതിൽ അന്വേഷണം നടത്തുന്നതിനാണ് ഇപ്പോൾ മന്ത്രിയെ എൻ.ഐ.എ വിളിച്ചു വരുത്തി ചോദ്യം ചെയ്യുന്നത്.
രാവിലെ ഒൻപത് മണിയോടെയാണ് ചോദ്യം ചെയ്യൽ ആരംഭിച്ചത്. തുടർന്നു മന്ത്രിയെ ചോദ്യം ചെയ്യുന്നതിനായി രണ്ടു സെറ്റ് ചോദ്യങ്ങളാണ്. കേന്ദ്ര അനുമതിയില്ലാതെയാണ് മത ഗ്രന്ഥം കൊണ്ടു വന്നതെന്ന വിവരമാണ് ഇപ്പോൾ എൻ.ഐ.എ അന്വേഷിക്കുന്നത്. മതഗ്രന്ഥത്തിന്റെ തൂക്കത്തിൽ വ്യത്യാസമുണ്ടായിട്ടുണ്ട് എന്നു കണ്ടെത്തിയിട്ടുണ്ട്. മതഗ്രന്ഥത്തിൽ 20 കിലോയുടെ കുറവ് ഉണ്ടായിട്ടുണ്ട്. ഈ കുറവ് എങ്ങിനെ വന്നു എന്നത് അന്വേഷണ സംഘം ജലീലിനോടു ചോദിക്കും.
മതഗ്രന്ഥം വിതരണം ചെയ്യാൻ പോയ വാഹനത്തിന്റെ ജി.പി.എസ് പ്രവർത്തന രഹിതമായത് എങ്ങിനെ എന്ന് മന്ത്രിയുടെ വിശദീകരണം നടത്തും. കോൺസുലേറ്റ് ഉദ്യോഗസ്ഥരുമായുള്ള ബന്ധം, സ്വപ്‌നയുമായും സന്ദീപുമായുള്ള ചാറ്റ് വിവരങ്ങളും മന്ത്രിയോട് ചോദിച്ചറിയും.