കെ.ടി.ജലീലിന് വീണ്ടും മന്ത്രിയാകാം; കൂറുമാറ്റ നിയമം ബാധകമാവില്ല; ഇടത് മുന്നണിക്ക് തുടര്‍ഭരണം കിട്ടിയാല്‍ വീണ്ടും ജലീലിനെ മന്ത്രിയാക്കുന്നതില്‍ നിയമ തടസമില്ല

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ലോകായുക്തയുടെ വിധിയെത്തുടര്‍ന്ന് രാജിവച്ച കെ.ടി.ജലീലിന് വീണ്ടും മന്ത്രിയാകുന്നതിന് നിയമതടസങ്ങളില്ല. മന്ത്രിസ്ഥാനത്ത് തുടരാന്‍ ജലീലിന് അര്‍ഹതയില്ലെന്നായിരുന്നു ലോകായുക്തയുടെ ഉത്തരവ്.

അയോഗ്യനാക്കിയാല്‍ മാത്രമാണ് പ്രേത്യേക കാലയളവിലേക്ക് മന്ത്രിയാകുന്നതില്‍ നിന്ന് മാറി നില്‍ക്കേണ്ടത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

കൂറുമാറ്റ നിയമപ്രകാരം അയോഗ്യരാക്കപ്പെടുന്നവര്‍ ആറ് വര്‍ഷം മത്സരിക്കാന്‍ പാടില്ലെന്നാണ് നിയമം. ജലീലിന്റെ കാര്യത്തിൽ അത്‌ ബാധകമല്ല.

അതുകൊണ്ട് തന്നെ ഇടത് മുന്നണിക്ക് തുടര്‍ഭരണം കിട്ടിയാല്‍ വീണ്ടും ജലീലിനെ മന്ത്രിയാക്കുന്നതില്‍ നിയമ തടസമില്ല.

 

ജലീല്‍ കുറ്റക്കാരനാണെന്ന് ലോകായുക്ത പ്രഖ്യാപിച്ച നിമിഷം തന്നെ മന്ത്രിസ്ഥാനത്ത് നിന്ന് നീക്കാന്‍ മുഖ്യമന്ത്രിയോട് ശുപാര്‍ശ ചെയ്യുകയും രാജി നീട്ടികൊണ്ട് പോകാൻ പാടില്ലായിരുന്നുവെന്നും നിയമവിദഗ്ദ്ധര്‍ പറഞ്ഞു.

 

നിയമന വിവാദവുമായി ബന്ധപ്പെട്ട് രാജിവച്ച ജലീൽ വീണ്ടും ഇടത് മന്ത്രിസഭയിൽ എത്തിയാൽ അതിശയിക്കാനില്ലെന്ന് സാരം.

 

ലോകായുക്ത നിയമപ്രകാരം കേരളത്തിൽ രാജിവയ്ക്കുന്ന രണ്ടാമത്തെ മന്ത്രിയാണ് കെ.ടി.ജലീല്‍. ആദ്യം രാജിവച്ചത് ആരോഗ്യമന്ത്രിയായിരുന്ന കെ.കെ.രാമചന്ദ്രന്‍ മാസ്റ്ററായിരുന്നു. ഉമ്മന്‍ചാണ്ടി സര്‍ക്കാരില്‍ മന്ത്രിയായിരുന്ന രാമചന്ദ്രന്‍ മാസ്റ്റര്‍ ഡി.എം.ഒയോട് തന്റെ വേണ്ടപ്പെട്ട ഒരാളെ നിയമിക്കണമെന്ന് ഫോണിലൂടെ ശുപാര്‍ശ ചെയ്തതാണ് പ്രശ്നമായത്.

എന്നാൽ കേസില്‍ ലോകായുക്ത വിധി പറയുന്നതിന് തൊട്ടുമുമ്പ് ധാർമികത മുൻനിർത്തി രാമചന്ദ്രന്‍മാസ്റ്റര്‍ രാജിവച്ചു. ജലീൽ ആകട്ടെ ഗത്യന്തരമില്ലാതെ ലോകായുക്ത ഉത്തരവിനു ശേഷമാണ് രാജി വച്ചത്.