ബന്ധുനിയമനം; ലോകായുക്ത റിപ്പോർട്ട് പരാതിക്കാർ വാക്കാൽ ഉന്നയിച്ച ആരോപണങ്ങൾ മാത്രം കേട്ട് തയ്യാറാക്കിയത്; നടപടി സ്വാഭാവിക നീതി നിഷേധിക്കുന്നത്; ഹൈക്കോടതി വിധി സ്റ്റേ ചെയ്യണം; ഹർജിയുമായി കെ.ടി ജലീൽ സുപ്രീംകോടതിയിൽ

ബന്ധുനിയമനം; ലോകായുക്ത റിപ്പോർട്ട് പരാതിക്കാർ വാക്കാൽ ഉന്നയിച്ച ആരോപണങ്ങൾ മാത്രം കേട്ട് തയ്യാറാക്കിയത്; നടപടി സ്വാഭാവിക നീതി നിഷേധിക്കുന്നത്; ഹൈക്കോടതി വിധി സ്റ്റേ ചെയ്യണം; ഹർജിയുമായി കെ.ടി ജലീൽ സുപ്രീംകോടതിയിൽ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ബന്ധുനിയമന കേസിൽ മുൻ മന്ത്രി കെ.ടി ജലീൽ സുപ്രീംകോടതിയെ സമീപിച്ചു. ലോകായുക്തയുടെ നടപടി സ്വാഭാവിക നീതി നിഷേധിക്കുന്നതാണെന്നും, ഹൈക്കോടതി വിധി സ്റ്റേ ചെയ്യണമെന്നുമാണ് അദ്ദേഹത്തിന്റെ ആവശ്യം.

പരാതിക്കാർ വാക്കാൽ ഉന്നയിച്ച ആരോപണങ്ങൾ മാത്രം കേട്ടാണ് ലോകായുക്ത റിപ്പോർട്ടെന്നാണ് ജലീലിന്റെ വാദം. കേസ് വേഗത്തിൽ പരിഗണിക്കണമെന്നും ഹർജിയിൽ ജലീൽ ആവശ്യപ്പെട്ടിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബന്ധുനിയമനത്തിൽ വഴിവിട്ട് നീക്കങ്ങൾ നടത്തിയ ജലീലിനെതിരെ നടപടിക്ക് മുഖ്യമന്ത്രിയോട് ആവശ്യപ്പെടുന്നതായിരുന്നു ലോകായുക്തയുടെ ഉത്തരവ്. ജലീൽ മന്ത്രിസ്ഥാനത്ത് തുടരാൻ അർഹനല്ലെന്നും ലോകായുക്ത വിധിയിൽ പരാമർശിച്ചിരുന്നു.

തുടർന്ന് ലോകായുക്ത ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ജലീൽ ഹൈക്കോടതിയെ സമീപിച്ചെങ്കിലും ലോകായുക്തയുടെ ഉത്തരവിൽ തെറ്റില്ലെന്നായിരുന്നു കോടതിയുടെ വിധി.

ലോകായുക്ത എല്ലാ ചട്ടങ്ങളും പാലിച്ചാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നതെന്നും ഹൈക്കോടതി വ്യക്തമാക്കി. ഈ കേസിൽ വാദം തുടരുന്നതിനിടെയായിരുന്നു ജലീൽ രാജിവച്ചത്.

ബന്ധുവായ കെ.ടി. അദീബിന് ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷനിൽ ജനറൽ മാനേജർ തസ്തികയിൽ ഡെപ്യൂട്ടേഷനിൽ നിയമനം നൽകിയതിൽ ജലീൽ സ്വജനപക്ഷപാതം കാണിച്ചു എന്നായിരുന്നു ലോകായുക്ത റിപ്പോർട്ട്.

എന്നാൽ സ്വജന പക്ഷപാതം നടന്നിട്ടില്ല എന്ന് ജലീൽ സുപ്രീം കോടതിയിൽ ഫയൽ ചെയ്ത ഹർജിയിൽ ആരോപിച്ചിട്ടുണ്ട്.