video
play-sharp-fill

Saturday, May 17, 2025
Homeflashഇടതുപക്ഷ സംഘടനകളുടെ ഇരട്ടത്താപ്പ് അപഹാസ്യം: ജോഷി ഫിലിപ്പ്

ഇടതുപക്ഷ സംഘടനകളുടെ ഇരട്ടത്താപ്പ് അപഹാസ്യം: ജോഷി ഫിലിപ്പ്

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: പ്രതിപക്ഷത്തിരിക്കുമ്പോൾ അടിമുടി എതിർക്കുന്ന നയങ്ങൾ എൽ ഡി എഫ് സർക്കാർ നടപ്പാക്കുമ്പോൾ മൗനമായിരിക്കുന്ന ഇടതുപക്ഷ അധ്യാപക-വിദ്യാർത്ഥി സംഘടനകളുടെ നിലപാട് അപഹാസ്യമാണെന്ന് ഡിസിസി പ്രസിഡന്റ് ജോഷി ഫിലിപ്പ്. പ്രീഡിഗ്രീ ബോർഡ്, സ്വാശ്രയ കോളേജ്, സ്വയംഭരണ കോളേജ് തുടങ്ങി ഒരിക്കൽ എതിർക്കുകയും സ്വന്തം ഭരണത്തിൽ കയ്യടിക്കുകയും ചെയ്ത പട്ടികയിൽ ഒടുവിലത്തേതാണ് ഖാദർ കമ്മിറ്റി റിപ്പോർട്ട്. ഹൈക്കോടതി ഉത്തരവ് വന്നതോടെ ഭരണവിലാസം സംഘടനകൾ വീണ്ടും ഇളിഭ്യരായിരിക്കുകയാണ്.

വേണ്ടത്ര പഠനമോ തയ്യാറെടുപ്പോ കൂടാതെ നടപ്പാക്കിയ ഖാദർ കമ്മിറ്റി റിപ്പോർട്ട് പിൻവലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കെ.എസ്.യു ജില്ലാ കമ്മിറ്റി നടത്തിയ ഡി.ഡി.ഇ ഓഫീസ് മാർച്ച് ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ.എസ്.യു ജില്ലാ പ്രസിഡന്റ് ജോർജ് പയസ് അധ്യക്ഷതവഹിച്ചു. ഡിസിസി ജന. സെക്രട്ടറിമാരായ എൻ.എസ് ഹരിശ്ചന്ദ്രൻ, ജോണി ജോസഫ്, എംപി സന്തോഷ്‌കുമാർ, കെ.എസ്.യു നേതാക്കളായ ജോബിൻ ജേക്കബ്, സുബിൻ മാത്യു, പി.കെ വൈശാഖ് , ബിബിൻ രാജ്, അഡ്വ. ഡെന്നിസ് ജോസഫ്, കെ.എൻ നൈസാം, വസന്ത് ഷാജു, ബിബിൻ ഇലഞ്ഞിത്തറ, ലിബിൻ ആന്റണി, ലിജോ പാറേക്കുന്നുമ്പുറം, അരുൺ ശശി, അജിൽ ജിനു മാത്യു, യശ്വന്ത് സി നായർ, ഫാദിൽ ഷാജി, ബിബിൻ തോമസ്, ഡോൺ മാത്യു, നെസിയ മുണ്ടപ്പള്ളി, അളക ആർ, ജിത്തു ഏബ്രഹാം, രാഷ്മോൻ ഓത്താറ്റിൽ, ജസ്റ്റിൻ പുതുശ്ശേരി, ആകാശ് കൂരാപ്പിള്ളി, അശ്വിൻ സാബു തിടങ്ങിയവർ നേതൃത്വം നൽകി

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments