play-sharp-fill
കെ. എസ്. യൂ. പാലാ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ രണ്ടാംഘട്ട മാസ്‌ക് വിതരണം നടത്തി

കെ. എസ്. യൂ. പാലാ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ രണ്ടാംഘട്ട മാസ്‌ക് വിതരണം നടത്തി

സ്വന്തം ലേഖകൻ

പാലാ : കെ.എസ്. യൂ പാലാ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പാലാ സെന്റ്.അൽഫോൻസാ കോളേജിലും കെ.എസ്.യു സെന്റ്. തോമസ് കോളേജ് യൂണിറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പാലാ സെന്റ്.തോമസ് കോളേജിലും മാസ്‌കും സാനിറ്റൈസേറും വിതരണം ചെയ്തു.

സെന്റ് തോമസ് കോളേജ് പ്രിൻസിപ്പൽ റവ.ഫാ.ഡോ. ജെയിംസ് ജോൺ മംഗലത്തും അൽഫോൻസ കോളേജ് പ്രിൻസിപ്പൽ സിസ്റ്റർ. ജിജിമോൾ എം.ജി യും കെ എസ് യു പാലാ നിയോജകമണ്ഡലം പ്രസിഡന്റ് അനീഷ് അഗസ്റ്റിനിൽ നിന്നും മാസ്കുകളും സാനിറ്റൈസറുകളും സ്വീകരിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിദ്യാർത്ഥികളുടെ ഇത്തരം സാമൂഹ്യ പ്രവർത്തനങ്ങൾ സമൂഹത്തിനു മാതൃകയാണെന്നും ഇരുവരും അഭിപ്രായപ്പെട്ടു.ആദ്യഘട്ടത്തിൽ കെ എസ് യു വിന്റെ നേതൃത്വത്തിൽ യൂണിവേഴ്സിറ്റി പരീക്ഷ സമയത് രാമപുരം മാർ അഗസ്തിനോസ് കോളേജിലും പോളിടെക്‌നിക്‌ പരീക്ഷകൾക് പാലാ ഗവണ്മെന്റ് പോളിടെക്‌നിക്‌ കോളേജിലും മാസ്കുകൾ വിതരണം ചെയ്തിരുന്നു.

കെ എസ് യൂ വിദ്യാർത്ഥികളുടെ ന്യായമായ ഏതൊരു അവശ്യത്തിനും കൂടുതൽ കരുത്തോടെ മുമ്പിൽ തന്നെ ഉണ്ടാകുമെന്ന് പാലാ നിയോജകമണ്ഡലം പ്രസിഡന്റ് അനീഷ് അഗസ്റ്റിൻ വ്യക്തമാക്കി. അതോടൊപ്പം വിദ്യാർഥികളുടെ പരീക്ഷയും ഓണ്ലൈൻ ക്ലാസ് സംബന്ധിച്ച് ഉണ്ടാകുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ വേണ്ട ഇടപെടൽ നടത്തുന്നുണ്ടെന്നും വിദ്യാർത്ഥികൾക് സൗകര്യപ്രദമായ രീതിയിൽ ക്ലാസ്സുകളും പരീക്ഷകളും നടത്താൻ വേണ്ട നടപടികൾ അധികാരികളുടെ ശ്രദ്ധയിൽ പെടുത്തുമെന്നും അറിയിച്ചു. കെ എസ് യു നേതാക്കളായ മാർട്ടിൻ, ക്രിസ്റ്റോ എന്നിവർ പങ്കെടുത്തു.