video
play-sharp-fill
മുൻ കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് വി.എസ് ജോയിക്കു കൊവിഡ്; ചങ്ങനാശേരി ചെത്തിപ്പുഴയിലെ ചടങ്ങിൽ ജോയി പങ്കെടുത്തത് ദിവസങ്ങൾക്കു മുൻപ്; ഒപ്പമുണ്ടായിരുന്ന സഹപ്രവർത്തകർ ക്വാറന്റയിനിൽ പോയില്ല; കോൺഗ്രസ് നേതാക്കൾ കൂട്ടത്തോടെ സി.എഫ് തോമസിന്റെ മരണാനന്തര ചടങ്ങിൽ പങ്കെടുത്തു

മുൻ കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് വി.എസ് ജോയിക്കു കൊവിഡ്; ചങ്ങനാശേരി ചെത്തിപ്പുഴയിലെ ചടങ്ങിൽ ജോയി പങ്കെടുത്തത് ദിവസങ്ങൾക്കു മുൻപ്; ഒപ്പമുണ്ടായിരുന്ന സഹപ്രവർത്തകർ ക്വാറന്റയിനിൽ പോയില്ല; കോൺഗ്രസ് നേതാക്കൾ കൂട്ടത്തോടെ സി.എഫ് തോമസിന്റെ മരണാനന്തര ചടങ്ങിൽ പങ്കെടുത്തു

തേർഡ് ഐ ബ്യൂറോ

ചങ്ങനാശേരി: ഉമ്മൻചാണ്ടി എം.എൽ.എയുടെ സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രിയിൽ നടത്തിയ പരിപാടിയിൽ ഉദ്ഘാടകനായി പങ്കെടുത്ത കെ.എസ്.യു നേതാവ് വി.എസ് ജോയിരക്കു കൊവിഡ്. ശനിയാഴ്ച രാത്രിയിൽ നടത്തിയ പരിശോധനയിലാണ് വി.എസ് ജോയിക്കു കൊവിഡ് സ്ഥിരീകരിച്ചത്. എന്നാൽ, മൂന്നു ദിവസം മുൻപ് മാത്രം ജോയിക്കൊപ്പം ചങ്ങനാശേരി ചെത്തിപ്പുഴ ആശുപത്രിയിലെ പരിപാടികളിൽ പങ്കെടുത്ത കോൺഗ്രസ് – യൂത്ത് കോൺഗ്രസ് നേതാക്കൾ ആരും തന്നെ ക്വാറന്റയിനിൽ പോകാതിരുന്നത് ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്.

ഇവർ ക്വാറന്റയിനിൽ പോകാതെയിരുന്നു എന്നു മാത്രമല്ല, എല്ലാവരും ഞായറാഴ്ച ചങ്ങനാശേരിയിൽ മരിച്ച സി.എഫ് തോമസ് എം.എൽ.എയുടെ വീട്ടിൽ മൃതദേഹം എത്തിച്ചപ്പോൾ മുതലുള്ള മരണാനന്തര ചടങ്ങുകളിൽ ഇവർ പങ്കെടുത്തതാണ് ഇപ്പോൾ ആശങ്കയ്ക്ക് ഇടയാക്കിയിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൊവിഡ് സ്ഥിരീകരിച്ച ആൾക്കൊപ്പം സമ്പർക്കത്തിൽ ഏർപ്പെട്ടവർ 14 ദിവസം നിർബന്ധമായും ക്വാറന്റയിനിൽ പോകണമെന്നാണ് ചട്ടം. എന്നാൽ, ഈ ചട്ടം കൃത്യമായി ലംഘിച്ചാണ് പല കോൺഗ്രസ് പ്രവർത്തകരും സി.എഫ് തോമസ് എം.എൽ.എയുടെ സംസ്‌കാരച്ചടങ്ങിൽ പങ്കെടുത്തതാണ് വിവാദമായി മാറിയിരിക്കുന്നത്.

വി.എസ് ജോയി തന്നെ സ്വന്തം ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ തനിക്ക് കൊവിഡ് സ്ഥിരീകരിച്ചതായി പങ്കു വച്ചിരുന്നു. താനുമായി സമ്പർക്കം ഉള്ളവർ ക്വാറന്റയിനിൽ പോകണമെന്നും നിർദേശിച്ചിരുന്നു. എന്നാൽ, ഇതെല്ലാം ലംഘിച്ചാണ് ഇപ്പോൾ ചങ്ങനാശേരിയിലെ സംസ്‌കാര ചടങ്ങുകൾക്ക് കൂട്ടത്തോടെ കോൺഗ്രസ് പ്രവർത്തകർ രംഗത്ത് എത്തിയത്.

നേരത്തെ കെ.എസ്.യു നേതാവ് കെ.എസ് അഭിജിത്തിനും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. പേര് മാറ്റി കൊവിഡ് പരിശോധനയ്ക്കു എത്തിയതിന്റെ പേരിൽ അഭിജിത്തിനെതിരെ കേസും രജിസ്റ്റർ ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ വി.എസ് ജോയിക്കും കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.